
കൊച്ചി: കുർബാന തർക്കത്തിൽ പൊലീസ് ഏകപക്ഷീയമായി പെരുമാറിയെന്ന് ആരോപിച്ച് ജനാഭിമുഖ കുർബാന പക്ഷക്കാർ എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. ജനാഭിമുഖ കുർബ്ബാന തടസ്സപ്പെടുത്തിയവരെ സഹായിക്കുന്ന നിലപാടാണ് പൊലീസിന്‍റേത് എന്നാരോപിച്ചായിരുന്നു പ്രതിഷേധം. മാർച്ച് പൊലീസ് തടഞ്ഞതോടെ പ്രതിഷേധക്കാർ പൊലീസുമായി ഉന്തും തള്ളുമായി. വൈദികരടക്കമുള്ള നൂറോളം പ്രതിഷേധക്കാർ അരമണിക്കൂറോളം റോഡ് ഉപരോധിച്ചു.ഇതിനിടെ കുര്‍ബാന തര്‍ക്കത്തില്‍ മാര്‍പാപ്പക്ക് വിമത വൈദികര്‍ കത്തയച്ചു .ബസലിക്ക പള്ളിയില്‍ അടിയന്തിര ഇടപെടല്‍ വേണമെന്നും ബലി പീഠം തള്ളിയിട്ടവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും കത്തില്‍ വൈദിക സമിതി സെക്രട്ടറി ഫാദര്‍ കുര്യാക്കോസ് മുണ്ടാടൻ അഭ്യര്‍ത്ഥിച്ചു.പുനപ്രതിഷ്ഠ നടത്താതെ അള്‍ത്താരയില്‍ ഇനി കുര്‍ബാന നടത്തരുതെന്നും കത്തില്‍ ഫാദര്‍ കുര്യാക്കോസ് മുണ്ടാടൻ ആവശ്യപെട്ടിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam