അമേരിക്കയിൽ അതിശൈത്യം: ശീതക്കാറ്റിൽ 19 മരണം, രണ്ട് കോടിയോളം ജനങ്ങളെ ബാധിച്ചു

Published : Dec 24, 2022, 07:53 PM IST
അമേരിക്കയിൽ അതിശൈത്യം: ശീതക്കാറ്റിൽ 19 മരണം, രണ്ട് കോടിയോളം ജനങ്ങളെ ബാധിച്ചു

Synopsis

നിരവധി വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്. മൊണ്ടാനയിലെ എൽക് പാർക്കിൽ മൈനസ് 45 ഡിഗ്രി സെൽഷ്യസ് ആണ് രാത്രിയിൽ രേഖപ്പെടുത്തിയ താപനില. മോശം കാലാവസ്ഥ തുടരുമെന്ന് ദേശീയ കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ന്യൂയോർക്ക്: അമേരിക്കയിൽ അതിശൈത്യത്തെ തുടർന്നുള്ള ശീത കൊടുങ്കാറ്റിൽ മരിച്ചവരുടെ എണ്ണം 19 ആയി. 2 കോടിയോളം പേരെ ഇതുവരെ ശൈത്യം ബാധിച്ചതായാണ് റിപ്പോർട്ട്. വൈദ്യുതി വിതരണം താറുമാറായതോടെ 15 ലക്ഷത്തോളം വീടുകൾ ഇരുട്ടിലാണ്. നിരവധി വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്. മൊണ്ടാനയിലെ എൽക് പാർക്കിൽ മൈനസ് 45 ഡിഗ്രി സെൽഷ്യസ് ആണ് രാത്രിയിൽ രേഖപ്പെടുത്തിയ താപനില. മോശം കാലാവസ്ഥ തുടരുമെന്ന് ദേശീയ കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പെൻസിൽവാനിയ, മിഷിഗൺ എന്നിവിടങ്ങളിൽ അതിശക്തമായ മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. അമേരിക്ക കാനഡ അതിർത്തിയിൽ ജനജീവിതം അതീവ ദുസ്സഹമായിട്ടുണ്ട്.

PREV
click me!

Recommended Stories

തിരുവനന്തപുരം കോർപ്പറേഷന് ലഭിച്ച 1000 കോടി കേന്ദ്ര ഫണ്ടില്‍ തിരിമറിയെന്ന് ബിജെപി ,അന്വേഷണം അവശ്യപ്പെട്ട് കേന്ദ്രത്തിന് പരാതി നൽകി
മലമ്പുഴയിലിറങ്ങിയ പുലിയെ പിടികൂടാൻ കൂട് സ്ഥാപിക്കാൻ ആലോചന; രാത്രിയാത്രാ വിലക്കിന് പുറമെ സ്കൂൾ സമയത്തിലും ക്രമീകരണം വരുത്തി