'സമസ്തയെയും ലീഗിനെയും ഭിന്നിപ്പിക്കാനുള്ള ശത്രുക്കളുടെ ചതിക്കുഴിയില്‍വീഴരുത്': സമസ്ത മുഖപത്രം

By Web TeamFirst Published Apr 29, 2024, 11:38 AM IST
Highlights

പത്രത്തിന്‍റെ  പൊതുമുഖം നിലനിര്‍ത്താനാണ് മുന്നണികളുടെ പരസ്യം നല്‍കാന്‍ തീരുമാനിച്ചത്.

കോഴിക്കോട്: സമസ്ത മുഖപത്രമായ സുപ്രഭാതത്തിലെ എല്‍ഡിഎഫ് പരസ്യത്തില്‍ വിശദീകരണവുമായി പത്രം എംഡി ഹമീദ് ഫൈസി അമ്പലക്കടവ് രംഗത്ത്.സമസ്തയെയും ലീഗിനെയും ഭിന്നിപ്പിക്കാനുള്ള ശത്രുക്കളുടെ ചതിക്കുഴിയില്‍ പ്രവര്‍ത്തകര്‍ വീഴരുത്. പത്രത്തിന്റെ പൊതുമുഖം നിലനിര്‍ത്താനാണ് മുന്നണികളുടെ പരസ്യം നല്‍കാന്‍ തീരുമാനിച്ചത്.
എല്‍ഡിഎഫ് പരസ്യം ബുക്ക് ചെയ്തത് യുഡിഎഫിനെ അറിയിച്ചിരുന്നു. എന്നാല്‍ യുഡിഎഫ് പരസ്യം തന്നില്ല. ഇതാണ് തെറ്റിദ്ധാരണ ഉണ്ടാകാന്‍ കാരണം. ചിലര്‍ സുപ്രഭാതത്തിനെതിരെ വിഷം തുപ്പി നടക്കുന്നു. ഇതു കൊണ്ട് സമസ്തയെയും സുപ്രഭാതത്തേയും തകര്‍ക്കാന്‍ ആവില്ല.ലീഗിനും സമസ്തയക്കും ഇടയില്‍ വിഭാഗീയത വളര്‍ത്താന്‍ സാധിച്ചേക്കും. അത് ആരുടെ താല്‍പര്യമാണെന്ന് ഓരോരുത്തരും തിരിച്ചറിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

പൊന്നാനിയിലും മലപ്പുറത്തും ലീഗിന് 'ക്ഷീണം'?; സമസ്ത-ലീഗ് പ്രശ്നം മണ്ഡലങ്ങളില്‍ ബാധിച്ചുവെന്ന് എല്‍ഡിഎഫ്

സിപിഎമ്മിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി സമസ്ത നേതാവ്

click me!