തൃശ്ശൂർ പൂരത്തിന് ഇത്തവണ വെടിക്കെട്ടുണ്ടാകും, സുപ്രീംകോടതി അനുമതി നൽകി

By Web TeamFirst Published Apr 11, 2019, 12:35 PM IST
Highlights

വെടിക്കെട്ടിനു അനുമതി തേടി തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളാണ് കോടതിയെ സമീപിച്ചത്

ദില്ലി: തൃശൂര്‍ പൂരത്തിന്‍റെ ഭാഗമായി നടത്തുന്ന വെടിക്കെട്ടിന് സുപ്രീംകോടതി അനുമതി നല്‍കി. ആചാര പ്രകാരം പൂരം വെടിക്കെട്ട് നടത്താം എന്നു കോടതി വ്യക്തമാക്കി. പടക്കത്തിനും സമയത്തിനും കോടതി ഏർപ്പെടുത്തിയ നിയന്ത്രണത്തിൽ ഇളവ് നൽകുകയായിരുന്നു. വെടിക്കെട്ടിനു അനുമതി തേടി തിരുവമ്പാടി പാറമേക്കാവ് ദേവസ്വങ്ങളാണ് കോടതിയെ സമീപിച്ചത്.ഗുണ്ട്, ഓലപ്പടക്കം, അമിട്ട്, കുഴിമിന്നല്‍ എന്നിവ ഉപയോഗിക്കാന്‍ അനുമതി നല്‍കണം എന്നാണ് പ്രധാന ആവശ്യം. 

അതേസമയം വെടിക്കെട്ടിന് ഉപയോഗിക്കുന്ന പടക്കങ്ങൾക്ക് കേന്ദ്ര ഏജൻസിയുടെ അനുമതി വേണം. ക്ഷേ‌ത്രോത്സവത്തിന്‍റെ ഭാഗമായുള്ള ആഘോഷങ്ങൾക്കും ആചാരങ്ങൾക്കും ഇളവ് നൽകണമെന്നും കേന്ദ്ര സർക്കാർ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു. 

click me!