പിതൃത്വം സംബന്ധിച്ച തർക്കത്തിൽ ഡിഎൻഎ ടെസ്റ്റ് അവസാനത്തെ നടപടി: സുപ്രീംകോടതി

Published : Feb 21, 2023, 09:12 PM IST
പിതൃത്വം സംബന്ധിച്ച തർക്കത്തിൽ ഡിഎൻഎ ടെസ്റ്റ് അവസാനത്തെ നടപടി: സുപ്രീംകോടതി

Synopsis

കുട്ടിയുടെ പിതൃത്വം സംബന്ധിച്ച്‌ തർക്കങ്ങൾ ഉടലെടുക്കുകയും വിവാദം പരിഹരിക്കാൻ വേറെ വഴി  ഇല്ലാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ മാത്രമേ ഡിഎൻഎ പരിശോധന നടത്താൻ പാടുള്ളുവെന്ന്‌ സുപ്രീംകോടതി നിരീക്ഷിച്ചു.

ദില്ലി: ദമ്പതികൾ തമ്മിൽ കുട്ടിയുടെ പിതൃത്വത്വം സംബന്ധിച്ച തർക്കങ്ങൾ ഉണ്ടായാൽ  അസാധാരണ സാഹചര്യങ്ങളിൽ മാത്രമേ ഡിഎൻഎ പരിശോധന  നടത്താൻ പാടുള്ളുവെന്ന്‌ സുപ്രീംകോടതി. കുട്ടിയുടെ പിതൃത്വം സംബന്ധിച്ച്‌ തർക്കങ്ങൾ ഉടലെടുക്കുകയും വിവാദം പരിഹരിക്കാൻ വേറെ വഴി  ഇല്ലാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ മാത്രമേ ഡിഎൻഎ പരിശോധന നടത്താൻ പാടുള്ളുവെന്ന്‌ സുപ്രീംകോടതി നിരീക്ഷിച്ചു. പ്രായപൂർത്തിയാകാത്ത കുട്ടിയുടെ പിതൃത്വം സംബന്ധിച്ച്‌ തർക്കമുണ്ടാകുമ്പോൾ രക്ഷിതാക്കൾ ഇരുവരുടെയും സമ്മതത്തോടെ ഡിഎൻഎ പരിശോധനയ്‌ക്ക്‌ ഉത്തരവിടാൻ കഴിയുമോയെന്ന നിയമപ്രശ്‌നമാണ്‌ സുപ്രീംകോടതി പരിഗണിച്ചത്‌. ഇത്തരം കേസുകളിൽ ഡിഎൻഎ പരിശോധന നടത്താനുള്ള മാർഗനിർദേശവും കോടതി പുറപ്പെടുവിച്ചു. 
 

PREV
click me!

Recommended Stories

'സ്വന്തം സംസ്ഥാനത്തിനെതിരെ കുതന്ത്രം, പാവങ്ങളുടെ അരിവിഹിതം തടയാൻ ശ്രമം, മാരീചന്മാരെ തിരിച്ചറിയണം'; കേരള എംപിമാർക്കെതിരെ ധനമന്ത്രി
ദേശീയപാത ഇടിഞ്ഞുതാഴ്ന്ന സംഭവം: കേന്ദ്രമന്ത്രിക്ക് കത്തയച്ച് മന്ത്രി പി എ മുഹമ്മദ്‌ റിയാസ്