മന്ത്രിയെ കരിങ്കൊടി കാണിക്കാനെത്തി; ബക്കറ്റും തവിയുമെടുത്ത് യൂത്ത് കോൺഗ്രസുകാരെ തല്ലി ഡിവൈഎഫ്ഐ പ്രവർത്തകർ

Published : Feb 21, 2023, 08:27 PM IST
മന്ത്രിയെ കരിങ്കൊടി കാണിക്കാനെത്തി; ബക്കറ്റും തവിയുമെടുത്ത് യൂത്ത് കോൺഗ്രസുകാരെ തല്ലി ഡിവൈഎഫ്ഐ പ്രവർത്തകർ

Synopsis

സംഘർഷം തടയാൻ ശ്രമിച്ച പൊലീസുകാരെയും ഡിവൈഎഫ്ഐക്കാർ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. ദൃശ്യങ്ങൾ പകർത്തിയ റിപ്പോർട്ടർ ടിവി ക്യാമറമാൻ രാജേഷിനും മർദ്ദനമേറ്റു.

കൊല്ലം: കൊല്ലത്ത് മന്ത്രി പി രാജീവിനെ കരിങ്കൊടി കാണിക്കാൻ എത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഡിവൈഎഫ്ഐ പ്രവർത്തകർ വളഞ്ഞിട്ട് തല്ലി. ചിന്നക്കടയിൽ വച്ചാണ് മർദ്ദനമുണ്ടായത്. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സനൽ പന്തളത്തിനടക്കം രണ്ടുപേർക്ക് പരിക്കേറ്റു. സമീപത്തെ കടകളിലെ പാത്രങ്ങൾ ഉപയോഗിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ യൂത്ത് കോൺഗ്രസുകാരെ ആക്രമിക്കുകയായിരുന്നു.

സംഘർഷം തടയാൻ ശ്രമിച്ച പൊലീസുകാരെയും ഡിവൈഎഫ്ഐക്കാർ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. ദൃശ്യങ്ങൾ പകർത്തിയ റിപ്പോർട്ടർ ടിവി ക്യാമറമാൻ രാജേഷിനും മർദ്ദനമേറ്റു. മന്ത്രിയുടെ രണ്ട് പരിപാടികളിലും ഡിവൈഎഫ്ഐ പ്രവർത്തകർ പൊലീസിനൊപ്പം സംരക്ഷണമൊരുക്കി. അതേസമയം, മുഖ്യമന്ത്രിക്ക് എതിരായ പ്രതിഷേധം പൊലീസ് അടിച്ചമർത്തുന്നതിനെതിരെ യൂത്ത് കോൺഗ്രസ്, കെഎസ്‍യു പ്രവർത്തകർ കളമശേരിയില്‍ നടത്തിയ മാർച്ചിന് നേരെ ലാത്തിചാര്‍ജ് ഉണ്ടായിരുന്നു.

സംഘർഷത്തിൽ എട്ട് പ്രവർത്തകർക്കും നാല് പൊലീസുകാർക്കും പരിക്കേറ്റു. അറസ്റ്റിലായവരെ സന്ദർശിക്കാനെത്തിയ എംഎൽഎമാരടക്കമുള്ളവരെ പൊലീസ് കയ്യേറ്റം ചെയ്തുവെന്ന് ആരോപിച്ച് പ്രവർത്തകർ കളമശേരി പൊലീസ് സ്റ്റേഷൻ ഉപരോധിക്കുകയും ചെയ്തു. മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തില്‍ പ്രവർത്തകരിൽ ഒരാളുടെ തലയക്ക് അടിയേറ്റു, മറ്റൊരാളുടെ കയ്യൊടിഞ്ഞു. പരിക്കേറ്റവരെയടക്കം പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

അറസ്റ്റിലായ പ്രവർത്തകരെ കാണാൻ പൊലീസ് സ്റ്റേഷനിൽ എത്തിയ ഷാഫി പറമ്പില്‍ എംഎൽഎയെ പൊലീസ് തടഞ്ഞതോടെ സ്റ്റേഷന് മുന്നിലും പ്രതിഷേധമുണ്ടായി. ഉപരോധ സമരം തുടങ്ങിയതോടെ ജില്ലയിലെ കോൺഗ്രസ് എംഎൽഎമാരും എംപിയും പിന്തുണയുമായി സ്റ്റേഷനിൽ എത്തി. ഇതോടെ പൊലീസ് അയഞ്ഞു. കുറ്റക്കാരായ പൊലീസുകാർക്കെതിരെ നടപടി സ്വീകരിക്കാമെന്ന് എസിപിയും പരാതിയുടെ അടിസ്ഥാനത്തിൽ നടപടി നിയമസഭാ സ്പീക്കറും ഉറപ്പ് നൽകിയതോടെ ഉപരോധം അവസാനിപ്പിക്കുകയായിരുന്നു. പിടികൂടിയ പ്രവർത്തരെ പൊലീസ് വിട്ടയച്ചു.

'ഏതോ ഒരുത്തൻ തല്ലണമെന്ന് പറഞ്ഞു, അവനെയിങ്ങ് വിളിക്ക്'; തല്ലിയാല്‍ ചോദിക്കാൻ പ്രസിഡന്‍റ് വരുമെന്ന് രാഹുല്‍

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള: സ്വാഭാവിക ജാമ്യം തേടി മുരാരി ബാബു; കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പറയും
Malayalam News live: കർണാടകത്തിൽ ഗവർണർക്കെതിരെ കടുത്ത നടപടിക്കുള്ള സാധ്യത തേടി സർക്കാർ; നയപ്രഖ്യാപനം വായിക്കാത്ത നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കും