പന്തീരാങ്കാവ് യുഎപിഎ കേസ്: അലൻ ഷുഹൈബിന് സുപ്രീം കോടതി നോട്ടീസ്

By Web TeamFirst Published Aug 27, 2021, 10:01 AM IST
Highlights

ജാമ്യം നൽകണം എന്ന് ആവശ്യപ്പെട്ട് താഹ ഫസൽ നൽകിയ ഹർജിക്ക് ഒപ്പം എൻഐഎയുടെ ഹർജി സെപ്റ്റംബർ മൂന്നാം വാരം പരിഗണിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

ദില്ലി: പന്തീരാങ്കാവ് യുഎപിഎ കേസിൽ അലൻ ഷുഹൈബിന് സുപ്രീം കോടതി നോട്ടീസ്. അലൻ ശുഹൈബിന്റെ ജാമ്യം റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് എൻഐഎ നൽകിയ ഹർജിയിലാണ് സുപ്രീം കോടതി നോട്ടീസ് അയച്ചത്. ജാമ്യം നൽകണം എന്ന് ആവശ്യപ്പെട്ട് താഹ ഫസൽ നൽകിയ ഹർജിക്ക് ഒപ്പം എൻഐഎയുടെ ഹർജി സെപ്റ്റംബർ മൂന്നാം വാരം പരിഗണിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസ് യുയു ലളിത്, അജയ് റെസ്ത്തോഗി എന്നിവരുടെ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. 

അലന്‍റെയും താഹയുടെയും ജാമ്യം റദ്ദാക്കണമെന്ന് എന്‍ഐഎ; ഹര്‍ജി വെള്ളിയാഴ്‍ച്ച പരിഗണിക്കും

പന്തീരാങ്കാവ് യുഎപിഎ കേസ്; അലന്‍റെയും ത്വാഹയുടേയും ജാമ്യം റദ്ദാക്കണമെന്ന എൻഐഎ ഹർജി ഇന്ന് ഹൈക്കോടതിയിൽ

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!