
തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ വാദ്യരംഗത്തെ ജാതി വിവേചനത്തിന് വിരാമം. തകിൽ അടിയന്തിരക്കാരനായി ദളിത് കലാകാരന് ദേവസ്വത്തിൽ നിയമനം. തൃശൂർ എരുമപ്പെട്ടി കരിയന്നൂർ സ്വദേശി മേലേപുരയ്ക്കൽ സതീഷിനെയാണ് ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് നിയമിച്ചത്.
ആദ്യമായാണ് ഗുരുവായൂർ ക്ഷേത്രത്തിനകത്ത് വാദ്യ അടിയന്തിര വിഭാഗത്തിൽ ദളിതനായ കലാകാരൻ ജോലിയിൽ പ്രവേശിക്കുന്നത്. വർഷങ്ങളായി കലാരംഗത്തുള്ള സതീഷ് ഇത് അപൂർവഭാഗ്യമായാണ് കരുതുന്നത്.
ദളിതനായതിൻ്റെ പേരിൽ ഗുരുവായൂർ ക്ഷേത്രത്തിനകത്ത് വദ്യാപേകരണം വായിക്കാൻ അവസരം ലഭിക്കാത്ത ഒട്ടേറെ കലാകാരൻമാരുണ്ടായിരുന്നു. ഇലത്താളം കലാകാരനെ പുറത്താക്കിയതും കലാമണ്ഡലം ചന്ദ്രൻ പെരിങ്ങോടിനെ ജാതിയുടെ പേരിൽ അപമാനിച്ച് ഇറക്കിവിട്ടതുമുൾപ്പെടെ ഏറെ വിവാദങ്ങൾക്കിടയാക്കിയിരുന്നു.
ക്ഷേത്രത്തിലെ വാദ്യരംഗത്തെ ജാതിവിവേചനം അവസാനിപ്പിക്കുമെന്ന് ദേവസ്വവും സർക്കാരും പ്രഖ്യാപിച്ചിരുന്നു. ഇതിനൊരു തുടക്കമായതിൻ്റെ സന്തോഷത്തിലാണ് സതീഷ്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam