കൊച്ചി: പന്തീരാങ്കാവ് യുഎപിഎ കേസിലെ പ്രതികളായ അലൻ, ത്വാഹ എന്നിവ‍ർക്ക് എൻ അനുവദിച്ച ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എൻഐഎ സമ‍ർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസ് ഡയറി അടക്കമുളള രേഖകൾ ഹാജരാക്കാൻ എൻഐഎയോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. 

പ്രതികൾക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്നും സാക്ഷികളെ സ്വാധീനിക്കുമെന്നുമാണ് എൻഐഎയുടെ വാദം. കൊച്ചി എൻഐഎ കോടതിയാണ് അലനും ത്വാഹയ്ക്കും അടുത്തയിടെ ജാമ്യം നൽകിയത്. വിയ്യൂർ ജയിലിൽക്കഴിഞ്ഞിരുന്ന പ്രതികൾ പിന്നീട് ജാമ്യത്തിൽ പുറത്തിറങ്ങുകയും ചെയ്തു.