ഷാജൻ സ്കറിയയുടെ മുൻകൂർ ജാമ്യം: സംസ്ഥാന സർക്കാർ നൽകിയ ഹർജി തള്ളി സുപ്രീം കോടതി

Published : Nov 03, 2023, 12:37 PM IST
ഷാജൻ സ്കറിയയുടെ മുൻകൂർ ജാമ്യം: സംസ്ഥാന സർക്കാർ നൽകിയ ഹർജി തള്ളി സുപ്രീം കോടതി

Synopsis

മുൻകൂർ ജാമ്യ ഉത്തരവിൽ ഹൈക്കോടതി നൽകിയ പരാമർശം കേസിൻ്റെ വിചാരണയെ ബാധിക്കരുതെന്നും സുപ്രീം കോടതി വ്യക്തമാക്കി. 

തിരുവനന്തപുരം: മറുനാടൻ മലയാളി എഡിറ്ററും ഉടമയുമായ ഷാജൻ സ്കറിയയുടെ മുൻകൂർ ജാമ്യത്തിനെതിരെ സംസ്ഥാന സർക്കാർ നൽകിയ ഹർജി തള്ളി സുപ്രീം കോടതി. നിലമ്പൂർ പൊലീസെടുത്ത കേസിലെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ ഹർജി നൽകിയത്. മുൻകൂർ ജാമ്യ ഉത്തരവിൽ ഹൈക്കോടതി നൽകിയ പരാമർശം കേസിൻ്റെ വിചാരണയെ ബാധിക്കരുതെന്നും സുപ്രീം കോടതി വ്യക്തമാക്കി. സംസ്ഥാനത്തിനായി സീനിയർ അഭിഭാഷകൻ ജയന്ത് മുത്തുരാജ്, സ്റ്റാൻഡിംഗ് കൗൺസൽ നിഷേ രാജൻ ഷൊങ്കർ എന്നിവർ ഹാജരായി. 

മതവിദ്വേഷം വളർത്താൻ ശ്രമിച്ചെന്ന കേസിൽ ഹൈക്കോടതി നൽകിയ മൂൻകൂർ ജാമ്യം റദ്ദാക്കണമെന്നാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടത്. നിലമ്പൂർ നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്‌കറിയ നൽകിയ പരാതിയിൽ ആയിരുന്നു ഷാജൻ സ്കറിയക്കെതിരെ പൊലീസ് കേസെടുത്തത്. ഈ കേസിൽ കഴിഞ്ഞ ഓഗസ്റ്റിലാണ് ഹൈക്കോടതി ജാമ്യം നൽകിയത്. സംസ്ഥാനത്തിനായി സ്റ്റാൻഡിംഗ് കൌൺസൽ നിഷേ രാജൻ ഷൊങ്കറാണ് ഹർജി സമർപ്പിച്ചത്. 

ഷാജൻ സ്കറിയയുടെ മുൻകൂർ ജാമ്യം റദ്ദാക്കണം; സുപ്രീം കോടതിയിൽ ഹർജിയുമായി സംസ്ഥാന സർക്കാർ

 

PREV
Read more Articles on
click me!

Recommended Stories

ദിലീപിനെ പറ്റി 2017ൽ തന്നെ ഇക്കാര്യങ്ങൾ പറഞ്ഞിരുന്നു എന്ന് സെൻകുമാർ; ആലുവയിലെ മറ്റൊരു കേസിനെ കുറിച്ചും വെളിപ്പെടുത്തൽ
ഇൻഡിഗോ പ്രതിസന്ധി; ടിക്കറ്റ് റീഫണ്ടിന്‍റെ കണക്ക് പുറത്തുവിട്ട് വ്യോമയാന മന്ത്രാലയം, 17 ദിവസത്തിനിടെ തിരികെ നൽകിയത് 827 കോടി