Asianet News MalayalamAsianet News Malayalam

ഷാജൻ സ്കറിയയുടെ മുൻകൂർ ജാമ്യം റദ്ദാക്കണം; സുപ്രീം കോടതിയിൽ ഹർജിയുമായി സംസ്ഥാന സർക്കാർ

നിലമ്പൂർ നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്‌കറിയ നൽകിയ പരാതിയിൽ ആയിരുന്നു ഷാജൻ സ്കറിയക്കെതിരെ പൊലീസ് കേസെടുത്തത്.

Shajan Skaria anticipatory bail cancelled The state government petitioned the Supreme Court sts
Author
First Published Oct 19, 2023, 9:24 PM IST

ദില്ലി: മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയയുടെ മൂൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ. മതവിദ്വേഷം വളർത്താൻ ശ്രമിച്ചെന്ന കേസിൽ ഹൈക്കോടതി നൽകിയ മൂൻകൂർ ജാമ്യം റദ്ദാക്കണമെന്നാണ് സംസ്ഥാന സർക്കാരിന്റെ ആവശ്യം. നിലമ്പൂർ പൊലീസെടുത്ത കേസിലെ മൂൻകൂർ ജാമ്യം റദ്ദാക്കണമെന്നാണ് സംസ്ഥാനസർക്കാർ സമർപ്പിച്ച ഹർജിയിൽ പറയുന്നത്. നിലമ്പൂർ നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്‌കറിയ നൽകിയ പരാതിയിൽ ആയിരുന്നു ഷാജൻ സ്കറിയക്കെതിരെ പൊലീസ് കേസെടുത്തത്. ഈ കേസിൽ കഴിഞ്ഞ ഓഗസ്റ്റിലാണ് ഹൈക്കോടതി ജാമ്യം നൽകിയത്. സംസ്ഥാനത്തിനായി സ്റ്റാൻഡിംഗ് കൌൺസൽ നിഷേ രാജൻ ഷൊങ്കറാണ് ഹർജി സമർപ്പിച്ചത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

ഷാജൻ സ്കറിയ ഇഡി ഓഫീസിൽ; വിവര ശേഖരണത്തിന് രേഖകൾ സമർപ്പിക്കാൻ വന്നതെന്ന് വിശദീകരണം

'ഒരു കേസിന് പിന്നാലെ മറ്റൊന്ന്..'; സര്‍ക്കാര്‍ വേട്ടയാടുന്നെന്ന് ഷാജന്‍ സ്‌കറിയ

 

Follow Us:
Download App:
  • android
  • ios