പൊതു പണിമുടക്കിൽ പങ്കെടുത്ത ജീവനക്കാര്‍ക്ക് ശമ്പളം നൽകിയ കേസ്; സർക്കാരിന്റെ ഹർജിയിൽ സുപ്രീംകോടതി നോട്ടീസ്

Published : Jun 30, 2021, 01:50 PM IST
പൊതു പണിമുടക്കിൽ പങ്കെടുത്ത ജീവനക്കാര്‍ക്ക് ശമ്പളം നൽകിയ കേസ്; സർക്കാരിന്റെ ഹർജിയിൽ സുപ്രീംകോടതി നോട്ടീസ്

Synopsis

പൊതുപണിമുടക്കിൽ പങ്കെടുത്ത ജീവനക്കാർക്ക് വേണ്ടിയാണ് സർക്കാർ സുപ്രീംകോടതിയിൽ എത്തിയത്. പണിമുടക്കിൽ പങ്കെടുത്ത ജീവനക്കാർക്ക് അവധിയോടെ ശമ്പളം നൽകിയ തീരുമാനം ഹൈക്കോടതി റദ്ദാക്കിയിരുന്നു.

ദില്ലി: പൊതുപണിമുടക്കിൽ പങ്കെടുത്ത ജീവനക്കാര്‍ക്ക് അവധിയോടെ ശമ്പളം നൽകാനുള്ള തീരുമാനം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നൽകിയ ഹര്‍ജിയിൽ സുപ്രീംകോടതി നോട്ടീസ് അയച്ചു. കേസിലെ എതിര്‍കക്ഷിക്കാണ് നോട്ടീസ് അയച്ചത്. 

ജനുവരി 8, 9 തിയതികളിൽ കേന്ദ്ര സര്‍ക്കാരിനെതിരെ നടന്ന സമരത്തിൽ പങ്കെടുത്ത ജീവനക്കാര്‍ക്കാണ് പൊതുഭരണ വകുപ്പ് അവധിയോടെ ശമ്പളം നൽകിയത്. ഇത് ചോദ്യം ചെയ്തുള്ള ഹര്‍ജിയിൽ സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതി റദ്ദാക്കുകയായിരുന്നു. നയപരമായ തീരുമാനത്തിൽ ഇടപെടരുതെന്നാണ് സര്‍ക്കാര്‍ വാദം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മുട്ടത്ത് വയോധികയെ തീകൊളുത്തിക്കൊന്ന കേസ്; പ്രതിക്ക് ജീവപര്യന്തം ശിക്ഷയും പിഴയും വിധിച്ച് കോടതി
പരീക്ഷയ്ക്ക് ചോദ്യം ചോദിച്ചത് കേട്ടില്ലെന്ന് പറഞ്ഞു, 5ാം ക്ലാസുകാരനെ മർദിച്ച അധ്യാപകനെ സ്കൂളിൽ നിന്നും സസ്പെൻഡ് ചെയ്യും