ഡാം സുരക്ഷ അതോറിറ്റിയുടെ അധികാരങ്ങൾ മേൽനോട്ടസമിതിക്ക് കൈമാറും? മുല്ലപ്പെരിയാ‍‍ര്‍ കേസിൽ നാളെ വിധി

Published : Apr 07, 2022, 03:01 PM IST
ഡാം സുരക്ഷ അതോറിറ്റിയുടെ അധികാരങ്ങൾ മേൽനോട്ടസമിതിക്ക് കൈമാറും? മുല്ലപ്പെരിയാ‍‍ര്‍ കേസിൽ നാളെ വിധി

Synopsis

നാളത്തെ വിധിയിൽ ഡാം സുരക്ഷ അതോറിറ്റി യുടെ നിയമപ്രകാരമുള്ള ചുമതലകൾ മേൽനോട്ട സമിതിക്ക് കൈമാറിയേക്കും.

ദില്ലി: മുല്ലപ്പെരിയാറിൽ വിധി പറയുന്നത് സുപ്രീംകോടതി നാളത്തേക്ക് മാറ്റി. പുതിയ മേൽനോട്ടസമിതി വരുന്നത് വരെ തത്കാലം നിലവിലുള്ള സമിതി തുടരട്ടെയെന്ന് സുപ്രീംകോടതി കേരളത്തോട് നി‍ര്‍ദേശിച്ചു. കേന്ദ്ര ജലകമ്മീഷനിലെ മുതിർന്ന ഉദ്യോഗസ്ഥനായിരിക്കണം മേൽനോട്ട സമിതിയുടെ ചെയർമാൻ എന്ന് കേരളം ആവശ്യപ്പെട്ടു. അതേസമയം പുതിയ മേൽനോട്ടസമിതിയെ നിയമിക്കണമെന്ന സുപ്രീംകോടതിയിലെ കേരളത്തിൻ്റെ ആവശ്യത്തെ കേന്ദ്രസ‍ര്‍ക്കാര്‍ എതിര്‍ത്തു. മേൽനോട്ട സമിതി അധ്യക്ഷനെ മാറ്റേണ്ടതില്ലെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ അറിയിച്ചു.  ഇപ്പോഴത്തെ നിലയിൽ മേൽനോട്ടസമിതിയിൽ മാറ്റം വേണ്ടെന്നും കേരളത്തിലും തമിഴ്നാട്ടിൽ നിന്നും ഒരോ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയാവും പുതിയ സമിതി നിലവിൽ വരികയെന്നും സുപ്രീംകോടതി അറിയിച്ചു. നാളത്തെ വിധിയിൽ ഡാം സുരക്ഷ അതോറിറ്റി യുടെ നിയമപ്രകാരമുള്ള ചുമതലകൾ മേൽനോട്ട സമിതിക്ക് കൈമാറിയേക്കും. മേൽനോട്ട സമിതിക്ക് ചുമതലകൾ കൈമാറുന്നതിന് കേരളം കോടതിയിൽ അനുകൂലിച്ചിട്ടുണ്ട്

PREV
click me!

Recommended Stories

തീപാറും പോരാട്ടം! നിശബ്ദ പ്രചാരണവും താണ്ടി തലസ്ഥാനമടക്കം 7 ജില്ലകൾ ഇന്ന് പോളിങ് ബൂത്തിൽ, രാഷ്‌ട്രീയാവേശം അലതല്ലി വടക്ക് കൊട്ടിക്കലാശം
കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം