' ഇന്ത്യയക്കുറിച്ചുള്ള മോദിയുടെ സ്വപ്നങ്ങൾക്ക് തുണയാവുന്ന മനസ്ഥിതി": മന്ത്രി പ്രസാദിനെ അഭിനന്ദിച്ച് സുരേഷ്ഗോപി

Published : Feb 02, 2023, 09:44 PM IST
' ഇന്ത്യയക്കുറിച്ചുള്ള മോദിയുടെ സ്വപ്നങ്ങൾക്ക് തുണയാവുന്ന മനസ്ഥിതി": മന്ത്രി പ്രസാദിനെ അഭിനന്ദിച്ച് സുരേഷ്ഗോപി

Synopsis

നരേന്ദ്രമോദിയുടെ ഭാരതത്തെ കുറിച്ചുള്ള സ്വപ്നത്തിന് താങ്ങായി നിൽക്കുന്ന മനസ്ഥിതിയാണ് പി.പ്രസാദിന്റേത് എന്നും സുരേഷ് ഗോപി

തിരുവനന്തപുരം:  കൃഷിമന്ത്രി പി.പ്രസാദിനെ അഭിനന്ദിച്ച് സുരേഷ് ഗോപി. ഒരു കർഷകൻ മന്ത്രിയായപ്പോൾ നല്ല വ്യത്യാസം അനുഭവപ്പെടുന്നുണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു. രാഷ്ട്രീയമായി തങ്ങൾ എതിർചേരിയിലാണ്. എന്നാൽ നരേന്ദ്രമോദിയുടെ ഭാരതത്തെ കുറിച്ചുള്ള സ്വപ്നത്തിന് താങ്ങായി നിൽക്കുന്ന മനസ്ഥിതിയാണ് പി.പ്രസാദിന്റേത് എന്നും സുരേഷ് ഗോപി പറഞ്ഞു.

അതേസമയം കര്‍ഷക നിയമങ്ങൾ പിൻവലിച്ചതിൽ തനിക്ക് ശക്തമായ അമര്‍ഷം ഇപ്പോഴുമുണ്ടെന്നും ഈ രാജ്യം നേരിടുന്ന ഗതികേടായിട്ടാണ് അതിനെ കാണുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു. ക്രമസമാധാന പ്രശ്നമായി മാറും എന്ന സാഹചര്യത്തിലാണ് കര്‍ഷക നിയമം പിൻവലിക്കേണ്ടി വന്നത്. കേരളത്തിൽ നിന്ന് ഏഴ് കേന്ദ്ര മന്ത്രിമാർ ഉണ്ടായിരുന്നപ്പോൾ നടക്കാത്ത ദേശീയപാതാ വികസനമാണ് ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

PREV
Read more Articles on
click me!

Recommended Stories

'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്
സത്യം, നീതി, നന്മ എല്ലാം മഹദ്‍വചനങ്ങളിൽ ഉറങ്ങുന്നു, എന്തും വിലയ്ക്കു വാങ്ങാം; വിമർശനവുമായി ശ്രീകുമാരൻ തമ്പി