
തൃശ്ശൂർ: മുഴുവൻ പാർട്ടികളും സമുദായങ്ങളും തനിക്ക് വോട്ടുചെയ്തു എന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. തൃശ്ശൂരില്‍ ബിജെപി കണ്‍വെൻഷനിൽ സംസാരിക്കുകയായിരുന്നു ആദ്ദേഹം. സിപിഎം, സിപിഐ, കോണ്‍ഗ്രസ് പാർട്ടികളുടെ വോട്ടുകൾ ബിജെപിക്ക് ലഭിച്ചു. അന്നത്തെ കാലാവസ്ഥ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. കൂടാതെ ലോക്സഭാ തെരഞ്ഞെടുപ്പിൽ എതിർ സ്ഥാനാർഥിയുടെ പേര് പോലും പറഞ്ഞിട്ടില്ല. കെ മുരളീധരൻ തന്നെക്കുറിച്ച് മോശമായി പറഞ്ഞപ്പോഴും അത് മുരളിച്ചേട്ടനല്ലേ എന്നാണ് താൻ പറഞ്ഞത്. സ്വർണവും ഗർഭവും ഒന്നുമല്ല നമ്മുടെ വിഷയം. സ്വർണ, ഗർഭക്കേസുകളല്ല വികസനം ചർച്ച ആക്കണം. എന്‍റെ തെരഞ്ഞെടുപ്പ് കാലത്ത് ചെമ്പ് വിവാദം കൊണ്ടുവന്നിട്ടെന്തായി? വികസനം മുന്നോട്ട് വെച്ച് വോട്ട് തേടണമെന്നാണ് എന്‍റെ അഭിപ്രായം എന്ന് സുരേഷ് ഗോപി പറഞ്ഞു.
കൂടാതെ ജനങ്ങൾക്ക് വികസന വിഷയങ്ങൾ മാത്രമേ വേണ്ടു. സ്വർണ്ണ ഗർഭ കേസുകൾ ചർച്ച ചെയ്യാൻ ഞാനില്ല. എനിക്ക് വികസന ഫോക്കസ് വിടാൻ കഴിയില്ല. 2024 ലെ തിരഞ്ഞെടുപ്പ് അഭിമുഖീകരിച്ചപ്പോൾ ചെമ്പ് കേസ് ഉണ്ടാക്കിയില്ലേ, ഞാൻ എന്തെങ്കിലും അതിനെക്കുറിച്ച് പറഞ്ഞോ? കുടുംബത്തിന്‍റെ നേർച്ചയായിരുന്നു അത്. ഞാൻ ആരുടെയെങ്കിലും കയ്യിൽ നിന്ന് പിരിവെടുത്തോ? എന്നും സുരേഷ് ഗോപി പറഞ്ഞു.