
തൃശൂര്‍ : തൃശൂരും കേരളവും 5 കൊല്ലം ബിജെപിക്ക് തരണമെന്ന് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. 5 വഷം കൊണ്ട് നിങ്ങളാഗ്രഹിക്കുന്ന മാറ്റമുണ്ടായില്ലെങ്കിൽ അടിയും തന്ന് പുറഞ്ഞയക്കണമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രഭരണമുള്ളപ്പോൾ തന്നെ കേരളവും തൃശൂരും ഭരിക്കാൻ അവസരം തരണമെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു. തൃശൂർ നടുവിലാലിന് സമീപം ദീപാവലി ദിനത്തിൽ ഓട്ടോറിക്ഷ ഡ്രൈവർമാർക്കായി സംഘടിപ്പിച്ച എസ്. ജീസ് കോഫി ടൈം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നഗരത്തിരക്കിൽ തങ്ങളനുഭവിക്കുന്ന പ്രയാസങ്ങൾ ഓട്ടോ ഡ്രൈവർമാർ സുരേഷ് ഗോപിക്ക് മുന്നിൽ അവതരിപ്പിച്ചു. തന്റെ സ്വപ്ന പദ്ധതിയായ-ചൂണ്ടൽ എലിവേറ്റഡ് പാത തന്റെ യാഥാർഥ്യമായാൽ നഗരത്തിലെ തിരക്കിന് ഒരു പരിധി വരെ പരിഹാരമാകുമെന്ന് സുരേഷ് ഗോപി പറഞ്ഞു.
<
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam