'മറ്റേ മോനേ'യിൽ വിശദീകരണവുമായി സുരേഷ് ഗോപി, അതേ വേദിയിൽ വീണ്ടും സമാന പ്രയോഗം; 'ഷാളിട്ടത് വിവാദമാക്കുന്നർ മറ്റേഗുണത്തിൽ പെട്ടവർ'

Published : Mar 26, 2026, 04:21 PM ISTUpdated : Mar 26, 2026, 04:36 PM IST
Suresh Gopi

Synopsis

എയിംസ് വരും എന്നാണ് പറഞ്ഞതെന്ന് സുരേഷ് ഗോപി വിശദീകരിച്ചു. അതിനിടെ മറ്റൊരു 'മറ്റേ' പ്രയോഗവും വേദിയിൽ സുരേഷ് ഗോപി നടത്തി.

കോഴിക്കോട്: മറ്റേ മോനേ എന്ന് വിളിച്ചതിൽ വിശദീകരണവുമായി കേന്ദ്ര മന്ത്രി സുരേഷ് ഗോപി. മറ്റു അർത്ഥത്തിൽ അല്ല ആ പദം ഉപയോഗിച്ചത്. എയിംസ് വരും എന്നാണ് പറഞ്ഞതെന്ന് സുരേഷ് ഗോപി വിശദീകരിച്ചു. അതിനിടെ മറ്റൊരു 'മറ്റേ' പ്രയോഗവും വേദിയിൽ സുരേഷ് ഗോപി നടത്തി. രാജീവ് ചന്ദ്രശേഖറിന് ഷാൾ ഇട്ടത് വിവാദം ആക്കിയത് മറ്റേ ഗുണം എന്ന് സുരേഷ് ഗോപി പറഞ്ഞു. രാജീവ്‌ ചന്ദ്രശേഖർ സംസാരിക്കുകയായിരുന്നതു കൊണ്ടാണ് ഷാൾ സ്വയം ഇട്ടത്. പ്രചരിപ്പിക്കുന്നവർ മറ്റേഗുണത്തിൽ പെട്ടവരാണെന്ന് കോഴിക്കോട്ടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സുരേഷ് ഗോപി പറഞ്ഞു. താൻ 'പ്രജ' എന്ന് പറഞ്ഞാൽ തിരിച്ച് 'രാജാവ്' എന്ന് പറയുന്നു. പ്രജ എന്നതിൽ തന്നെ രാജ ഉണ്ട്. ചൊറിയുന്നവർക്ക് വേണ്ടിയാണ് അതേ പദം വീണ്ടും വീണ്ടും പറയുന്നതെന്നും സുരേഷ് ഗോപി വിശദീകരിച്ചു.

ഡീൽ ആരോപണം കൊതി കെറുവ് കൊണ്ടെന്ന് സുരേഷ് ഗോപി

ബി ജെ പിക്കെതിരായ ഡീൽ ആരോപണം കൊതി കെറുവ് കൊണ്ടാണെന്നും സുരേഷ് ഗോപി പറഞ്ഞു. തമിഴ്നാട്ടിൽ ഒരുമിച്ച് മത്സരിക്കുന്നവരാണ് ഡീൽ ആരോപിക്കുന്നത്. ഡീൽ നടക്കുന്നത് സിപിഎമ്മും കോൺഗ്രസും തമ്മിലാണെന്നും സുരേഷ് ഗോപി ആരോപിച്ചു. പാലക്കാട് ഉപതെരഞ്ഞടുപ്പിൽ ശോഭാ സുരേന്ദ്രനെ സ്ഥാനാർഥിയാക്കിയിരുന്നെങ്കിൽ ബി ജെ പി ജയിക്കുമായിരുന്നെന്നും സുരേഷ് ഗോപി പറഞ്ഞു. ശോഭ അന്ന് ജയിച്ചിരുന്നെങ്കിൽ ശബരിമല സ്വർണക്കൊള്ള നടത്തിയവരോട് നിയമസഭയിൽ 'വയ്ക്കടോ സ്വർണം' എന്ന് പറയാൻ ഒരാളുണ്ടാകുമായിരുന്നു. അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ ഇത്തവണ ബി ജെ പിക്ക് സംസ്ഥാന ഭരണം പിടിക്കാമായിരുന്നുവെന്നും സുരേഷ് ഗോപി അഭിപ്രായപ്പെട്ടു. ശോഭ മാത്രമല്ല അതേ പോലുള്ള നാരീശക്തികൾ ബി ജെ പിയിൽ നിരവധിയുണ്ട്. ഈ തെരഞ്ഞെടുപ്പിൽ ഇടതിനെയും വലതിനെയും ചവിട്ടിപ്പുറത്താക്കണമെന്നും സുരേഷ് ഗോപി വോട്ടർമാരോട് അഭ്യർത്ഥിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പൊന്ന് വിളയുന്ന റബ്ബറുള്ള കാഞ്ഞിരപ്പള്ളിയില്‍ ആര് വിജയിക്കും; ത്രികോണ പോര് കടുക്കും
നെയ്യാറ്റിൻകരയിൽ മൂന്നാം തവണയും ആൻസലൻ തുടരുമോ? ശക്തി കാട്ടാന്‍ ശക്തനും ചെങ്കൽ രാജശേഖരനും