യൂത്ത് കോണ്‍ഗ്രസിനെ പുകഴ്ത്തി സുരേഷ് ഗോപി, 'അവര്‍ തല്ലുകൊണ്ടത് ജനങ്ങള്‍ക്കുവേണ്ടി'

Published : Nov 24, 2023, 06:24 PM IST
യൂത്ത് കോണ്‍ഗ്രസിനെ പുകഴ്ത്തി സുരേഷ് ഗോപി, 'അവര്‍ തല്ലുകൊണ്ടത് ജനങ്ങള്‍ക്കുവേണ്ടി'

Synopsis

യൂത്ത് കോണ്‍ഗ്രസുകാരായതുകൊണ്ട് അവരോട് ദൂരം പാലിക്കണമെന്ന് ആരും പറയില്ല. ഇനി അങ്ങനെ പറഞ്ഞാല്‍ ആ പറയുന്നവരോടായിരിക്കും താന്‍ ദൂരം കല്‍പ്പിക്കുകയെന്നും ജനകീയ സമരങ്ങള്‍ക്ക് ശക്തിപ്രാപിക്കേണ്ട സമയം അതിക്രമിച്ചുവെന്നും സുരേഷ് ഗോപി പറഞ്ഞു

പാലക്കാട്: ജനങ്ങളുടെ ശബ്ദമാണ് പ്രതിപക്ഷമെന്നും ജനങ്ങള്‍ക്കുവേണ്ടിയാണ് യൂത്ത് കോണ്‍ഗ്രസുകാര്‍ കരിങ്കൊടി കാണിച്ചതെന്നും നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. യൂത്ത് കോണ്‍ഗ്രസാണെന്ന കരുതി അവരെ മാറ്റി നിര്‍ത്തേണ്ടെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ നവകേരള സദസ്സിനെത്തിയ മുഖ്യമന്ത്രിക്കുനേരെ കരിങ്കൊടി പ്രതിഷേധം നടത്തിയ യൂത്ത് കോണ്‍ഗ്രസുകാരെ ആക്രമിച്ച സംഭവത്തിലാണ് യൂത്ത് കോണ്‍ഗ്രസിനെ പുകഴ്ത്തികൊണ്ട് പാലക്കാട് നടന്ന പരിപാടിക്കിടെ സുരേഷ് ഗോപിയുടെ പ്രതികരണം.

പ്രതിപക്ഷം ഏതുപാര്‍ട്ടിയായാലും അവരായിരിക്കണം ജനങ്ങളുടെ ശബ്ദമെന്ന് സുരേഷ് ഗോപി പറഞ്ഞു. പ്രതിപക്ഷത്തുള്ളത് ഏതു പാര്‍ട്ടിയായാലും അവരെ ജനങ്ങള്‍ പിന്തുണക്കണം. നിങ്ങള്‍ക്കുവേണ്ടിയാണ് അവര്‍ അടിയുണ്ടാക്കിയതും വാഹനത്തിന്‍റെ മുന്നില്‍ ചാടിയതും തല്ലുകൊണ്ടതും. ജനങ്ങള്‍ക്കുവേണ്ടിയാണ് അവര്‍ തല്ലുകൊണ്ട് ആശുപത്രികളില്‍ കിടക്കുന്നത്. യൂത്ത് കോണ്‍ഗ്രസുകാരായതുകൊണ്ട് അവരോട് ദൂരം പാലിക്കണമെന്ന് ആരും പറയില്ല. ഇനി അങ്ങനെ പറഞ്ഞാല്‍ ആ പറയുന്നവരോടായിരിക്കും താന്‍ ദൂരം കല്‍പ്പിക്കുകയെന്നും ജനകീയ സമരങ്ങള്‍ക്ക് ശക്തിപ്രാപിക്കേണ്ട സമയം അതിക്രമിച്ചുവെന്നും സുരേഷ് ഗോപി പറഞ്ഞു.

മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചെന്ന കേസ്; സുരേഷ് ​ഗോപിയെ ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചു

PREV
Read more Articles on
click me!

Recommended Stories

മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ ഹൈക്കോടതി, 10-ാം ദിവസവും ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ
കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം