'ഞാൻ ചാണകമല്ലേ, മുഖ്യമന്ത്രിയെ വിളിക്കൂ'; ഈ ബുൾജെറ്റിനെ സേവ് ചെയ്യാൻ വിളിച്ചവരോട് സുരേഷ് ഗോപി

Published : Aug 10, 2021, 11:15 AM ISTUpdated : Aug 10, 2021, 12:29 PM IST
'ഞാൻ ചാണകമല്ലേ, മുഖ്യമന്ത്രിയെ വിളിക്കൂ'; ഈ ബുൾജെറ്റിനെ സേവ് ചെയ്യാൻ വിളിച്ചവരോട് സുരേഷ് ഗോപി

Synopsis

ഇ-ബുൾജെറ്റിനെ സേവ് ചെയ്യണമെന്നാവശ്യപ്പെട്ട് വിളിച്ചവരോട് താൻ ചാണകമല്ലേ എന്നും മുഖ്യമന്ത്രിയോട് പോയി പരാതി പറയൂ എന്നുമായിരുന്നും സുരേഷ് ​ഗോപിയുടെ പ്രതികരണം. 

യൂട്യൂബ് വ്ലോഗർമാരായ ഈ ബുൾജെറ്റ് സഹോദരന്മാരെ അറസ്റ്റ് ചെയ്ത മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റിനെതിരെ സോഷ്യൽ മീഡിയയിൽ കൗമാരക്കാർ രംഗത്തെത്തുകയും ഇത് ചർച്ചകൾക്ക് വഴി തുറന്നിരിക്കുകയുാണ്. ഇതിനിടെ ഇ-ബുൾജെറ്റിനെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ആരാധകർ പല പ്രമുഖരുടെയും നമ്പറുകൾ സംഘടിപ്പിച്ച് വിളിക്കുന്നുമുണ്ട്.

നടനും എംപിയുമായ സുരേഷ് ​ഗോപിക്കും സഹായം തേടി ഫോൺ കോൾ എത്തി. എന്നാൽ ഇ-ബുൾജെറ്റിനെ സേവ് ചെയ്യണമെന്നാവശ്യപ്പെട്ട് വിളിച്ചവരോട് താൻ ചാണകമല്ലേ എന്നും മുഖ്യമന്ത്രിയോട് പോയി പരാതി പറയൂ എന്നുമായിരുന്നും സുരേഷ് ​ഗോപിയുടെ പ്രതികരണം. 

പെരുമ്പാവൂരിൽ നിന്നുള്ള ചിലരാണ് പ്രശ്നത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് സുരേഷ് ​ഗോപിയെ വിളിച്ചത്. വണ്ടി മോഡിഫൈ ചെയ്തതിന് ഇ-ബുൾജെറ്റിനെ അറസ്റ്റ് ചെയ്തുവെന്ന സംഭവം അറിയിച്ചപ്പോൾ ''പ്രശ്നം നടക്കുന്നത് കേരളത്തിലല്ലേ, നിങ്ങൾ നേരെ മുഖ്യമന്ത്രിയെ വിളിക്കൂ'' എന്നായിരുന്നു മറുപടി.

മോട്ടോ‍ വെഹിക്കിൾ ഡിപ്പാ‍ർട്ട്മെന്റ് മുഖ്യമന്ത്രിയുടെയും ​ഗതാ​ഗതമന്ത്രിയുടെയും കീഴിലാണെന്നും സുരേഷ് ​ഗോപി അവരോട് പറഞ്ഞു. പിന്നാലെ ''സാറിന് ഒന്നും ചെയ്യാൻ പറ്റില്ലേ?'' എന്ന് ഇവ‍ർ വീണ്ടും ചോദിച്ചതോടെയാണ് എനിക്ക് ''ഇതിൽ ഇടപെടാൻ പറ്റില്ല, ഞാൻ ചാണകമല്ലേ'' എന്ന് സുരേഷ് ​ഗോപി തിരിച്ച് ചോദിച്ചത്. ''ചാണകമെന്ന് കേട്ടാൽ ചില‍ർക്ക് അലർജി അല്ലേ'' എന്നും സുരേഷ് ​ഗോപി പ്രതികരിച്ചു. 

സുരേഷ് ​ഗോപിക്ക് മാത്രമല്ല, നടനും എംഎൽഎയുമായ മുകേഷിനും മുൻ എംഎൽഎ പി സി ജോ‍ർജിനും സ​ഹായം തേടി ഫോൺകോളുകൾ എത്തിയിട്ടുണ്ട്. റെക്കോ‍ർഡ് ചെയ്ത ഈ ഫോൺകോളുകളും ഇപ്പോൾ വൈറലാണ്. 


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വട്ടിയൂർക്കാവ് പൊലീസ് ആകാശത്തേക്ക് വെടിവെച്ചത് സുഗതനും ചേട്ടനും ആക്രമിച്ചതോടെ, ബിജെപി കൗൺസിലറുടെ അറസ്റ്റിനിടെ നാടകീയ രംഗങ്ങൾ; സിഐക്ക് അടക്കം മർദ്ദനം
ആഭ്യന്തരമന്ത്രിയുടെ നാട്ടിൽ ഡിവൈഎഫ്ഐ മുൻകൂട്ടി അനുമതി വാങ്ങാതെ ലോകകപ്പ് വിളംബര ജാഥ നടത്തി, തടഞ്ഞ് പോലീസ്, നടുറോഡിൽ വൻ തർക്കം