
കോഴിക്കോട് : കാലുമാറി ശസ്ത്രക്രിയ നടത്തി സ്വകാര്യ ആശുപത്രിയുടെ ഗുരുതര അനാസ്ഥ. പരിക്ക് പറ്റിയ ഇടത് കാലിന് പകരം വലത് കാലിനാണ് ശസ്ത്രക്രിയ ചെയ്തത്. കോഴിക്കോട് നാഷണൽ ആശുപത്രിയിലാണ് ഗുരുതരമായ പിഴവ് സംഭവിച്ചത്. ഇന്നലെയായിരുന്നു ശസ്ത്രക്രിയ. പിഴവ് ഡോക്ടർ പോലും അറിയുന്നത് ശസ്ത്രക്രിയയ്ക്ക് ശേഷം രോഗി പറയുമ്പോൾ മാത്രമാണ്.
തെറ്റ് പറ്റിയെന്ന് ഡോക്ടർ ഏറ്റുപറഞ്ഞെന്ന് ബന്ധുക്കൾ വ്യക്തമാക്കി. ആശുപത്രിയിലെ ഓർത്തോ മേധാവി കൂടിയായ ഡോ. ബഹിർഷാൻ ആണ് ഇത്തരമൊരു ഗുരുതര പിഴവ് വരുത്തിയത്. കോഴിക്കോട് കക്കോടി സ്വദേശി ആയ 60 കാരിയാണ് ഗുരുതര അനാസ്ഥയ്ക്ക് ഇരയായത്. ഒരു വർഷത്തിലധികമായി 60 കാരിയെ ചികിത്സിക്കുന്നത് ഇതേ ഡോക്ടറാണ്. ചികിത്സാ പിഴവിൽ ഡോക്ടർ പി. ബഹിർഷാൻ വിശദീകരണം നൽകിയിട്ടില്ല.
Read More : പ്രമേഹരോഗിയായ സ്ത്രീയുടെ പിത്താശയത്തില്‍ നിന്ന് നീക്കം ചെയ്തത് 1200 കല്ല്!
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam