മുന്നോക്ക സംവരണത്തിനുള്ള സാമ്പിള്‍ സ‍ർവ്വേ; സര്‍ക്കാര്‍ ക്ഷണം തള്ളി എൻഎസ്എസ്

By Web TeamFirst Published Jan 12, 2022, 9:20 PM IST
Highlights

സാമ്പിൾ സർവ്വേ അശാസ്ത്രീയമാണെന്നാണ് എൻഎസ്എസ് നിലപാട്. ഇപ്പോൾ നടത്തുന്ന സർവ്വേ പ്രകാരം യഥാർത്ഥ പിന്നോക്കക്കാരെ കണ്ടെത്താനാകില്ലെന്നാണ് എൻഎസ്എസ് പറയുന്നത്.

തിരുവനന്തപുരം: മുന്നോക്കസമുദായത്തിലെ പിന്നോക്കക്കാരെ കണ്ടെത്താനുള്ള സ‍ർവ്വേയുടെ ഭാഗമായുള്ള യോഗത്തിൽ പങ്കെടുക്കില്ലെന്ന് എൻഎസ്എസ് (NSS ). സർക്കാർ നിയോഗിച്ച ജസ്റ്റിസ് എംആർ ഹരിഹരൻ കമ്മീഷൻ 18 വിളിച്ച യോഗത്തിൽ പങ്കെടുക്കാനുള്ള ക്ഷണമാണ് എൻഎസ്എസ് തള്ളിയത്. സാമ്പിൾ സർവ്വെ അശാസ്ത്രീയമാണെന്നാണ് എൻഎസ്എസ് നിലപാട്. ഇപ്പോൾ നടത്തുന്ന സർവ്വേ പ്രകാരം യഥാർത്ഥ പിന്നോക്കക്കാരെ കണ്ടെത്താനാകില്ലെന്നാണ് എൻഎസ്എസ് പറയുന്നത്.

മുന്നോക്ക സമുദാങ്ങളിലെ പിന്നാത്താവസ്ഥയെക്കുറിച്ച് ഏതെലാം ഘടകങ്ങള്‍ സംബന്ധിച്ചുള്ള വിവരശേഖരണമാണ് നടത്തുന്നത് െന്ന് നിജപ്പെടുത്തുകയോ സര്‍വേയ്ക്കുള്ള രീതിശാസ്ത്രം നിശ്ചയിക്കുകയോ കമ്മീഷന്‍ ചെയ്തിട്ടില്ലെന്ന് എന്‍എസ്എസ് കുറ്റപ്പെടുത്തുന്നു. കമ്മീഷന്‍ നേരിട്ടല്ലാതെ പുറത്ത് നിന്നുള്ള വിവരശേഖരം നിയമവിരുദ്ധമാണ്. നിമയം അനുശാസിക്കുന്ന നിധത്തിലല്ലാതെയുള്ള സര്‍വേയും നിയതമാണ മാര്‍ഗ്ഗനിര്‍ദ്ദശമങ്ങള്‍ പാലിക്കാതെ പുറത്തുനിന്ന് ശഖരിക്കുന്ന വിവരങ്ങള്‍ കൂട്ടിക്കലര്‍ത്തുന്നതും മുന്നോത്ത വിഭാഗങ്ങളുടെ നാമമാത്രമായ അവകാശങ്ങള്‍കൂടി നിഷ്ടപ്പെടുത്താനേ ഉതകൂ എന്നുള്ളതിനാലാണ് കമ്മീഷന്‍റെ സാമ്പിള്‍ സര്‍വേ എന്‍എസ്എസ് എതിര്‍ത്തുന്നെന്നും പ്രസ്താവനയിര്‍ പറയുന്നു.

Also Read : മുന്നാക്ക സംവരണം കൊണ്ടുവന്നത് നിലവിലെ സംവരണം അട്ടിമറിക്കാനല്ല, ചിലർ അനാവശ്യ ഭീതി പരത്തുന്നുവെന്ന് മുഖ്യമന്ത്രി

click me!