
കൊല്ലം: കൊല്ലം കടയ്ക്കലിൽ വീട്ടിനുള്ളിൽ അതിക്രമിച്ചു കയറി യുവതിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയയാൾ പൊലീസിന്‍റെ പിടിയിൽ. കടക്കൽ പടിഞ്ഞാറേ വയല അജ്മൽ മൻസിലിൽ 53 വയസ്സുള്ള സുലൈമാനാണ് പൊലീസ് പിടിയിലായത്. ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രി 8 മണിയോടുകൂടി വീട്ടിൽ മറ്റാരുമില്ലാത്ത സമയത്ത് മദ്യപിചെത്തിയ സുലൈമാൻ വീട്ടിനുള്ളിൽ അതിക്രമിച്ചു കയറി യുവതിക്ക് നേരെ ലൈംഗിക അതിക്രമം കാട്ടുകയായിരുന്നു. യുവതി ബഹളം വച്ചതിനെ തുടർന്ന് സുലൈമാൻ ഓടി രക്ഷപ്പെട്ടു. യുവതിയുടെ ഭർത്താവും ബന്ധുക്കളും ചേർന്ന് കടക്കൽ പൊലീസിൽ പരാതി നൽകി. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ കടക്കൽ പൊലീസ് സുലൈമാനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തു. തുടർന്ന് കടക്കൽ പൊലീസ് വയല ഭാഗത്തുനിന്നും സുലൈമാനെ പിടികൂടി. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി കോടതി റിമാൻഡ് ചെയ്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam