സമയോചിതമായി ഇടപെടു, പൊലീസ് എമർജൻസി നമ്പറില്‍ വിളിച്ചു; യാത്രക്കാരിക്ക് മുന്നിൽ നഗ്നത പ്രദർശനം നടത്തിയ ആൾ അറസ്റ്റില്‍

Published : Aug 06, 2025, 07:37 PM IST
private bus

Synopsis

മുണ്ടൂർ പത്താം മൈൽ സമീപത്ത് വെച്ച് പ്രതിയെ കോങ്ങാട് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു

പാലക്കാട്: പാലക്കാട് കോങ്ങാട് ബസിൽ യാത്രക്കാരിക്ക് മുന്നിൽ നഗ്നത പ്രദർശനം നടത്തിയ പ്രതി അറസ്റ്റിൽ. കടമ്പഴിപ്പുറം സ്വദേശി സഹീറാണ് കോങ്ങാട് പൊലീസിന്റെ പിടിയിലായത്. ഇന്ന് രാവിലെ കാഞ്ഞിരപ്പുഴ ഭാഗത്തു നിന്ന് പാലക്കാട് ഭാഗത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസ്സിൽ മൂണ്ടൂരിലേക്ക് യാത്ര ചെയ്യുകയായിരുന്ന യുവതിക്കാണ് ദുരനുഭവം നേരിടേണ്ടി വന്നത്.

മുണ്ടൂർ പത്താം മൈൽ സമീപത്ത് വെച്ച് പ്രതിയെ കോങ്ങാട് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ബസ് വേലിക്കാട് പിന്നിട്ടപ്പോൾ യുവതിക്ക് പുറകിൽ നിന്നിരുന്ന സഹിർ ലൈംഗിക വൈകൃതം നിറഞ്ഞ പെരുമാറ്റം കാണിച്ചതായാണ് പരാതി.

ബസിൽ ധാരാളം യാത്രക്കാർ ഉള്ള സമയത്താണ് സംഭവം. യുവതി സമയോചിതമായി ഇടപെടുകയും ഉടൻതന്നെ പൊലീസ് എമർജൻസി നമ്പറായ 112 യില്‍ വിളിച്ചു. പൊലീസിനെ വിളിക്കുകയും, ഒപ്പം ഉണ്ടായിരുന്ന വിദ്യാർത്ഥികളോട് പറയുകയുമായിരുന്നു. 2012 ൽ മറ്റൊരു യുവതിയുടെ പരാതിയിൽ പാലക്കാട് നോർത്ത് പൊലീസ് സ്റ്റേഷനിൽ പ്രതിക്കെതിരെ കേസ് നിലവിലുണ്ട്. കോങ്ങാട് പൊലീസ് അറസ്റ്റ് ചെയ്ത സഹീറിനെ കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

 

PREV
Read more Articles on
click me!

Recommended Stories

മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ ഹൈക്കോടതി, 10-ാം ദിവസവും ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ
കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം