വടകരയിൽ കാറിടിച്ച് യുവാവ് മരിച്ച സംഭവം, പ്രതി പിടിയിൽ

Published : Aug 19, 2025, 08:57 AM IST
amal accident

Synopsis

കടമേരി സ്വദേശി അബ്ദുൾ ലത്തീഫ് ആണ് പിടിയിലായത്

കോഴിക്കോട്: കോഴിക്കോട് വടകരയിൽ കാറിടിച്ച് യുവാവ് മരിച്ച സംഭവത്തിലെ പ്രതി പിടിയിൽ. കടമേരി സ്വദേശി അബ്ദുൾ ലത്തീഫ് ആണ് പിടിയിലായത്. വള്ളിക്കാട് കപ്പുഴിയിൽ സുഹൃതത്തിൽ അമൽ കൃഷ്ണയെ (27) ഇടിച്ചിട്ട ശേഷം കാർ നിർത്താതെ പോകുകയായിരുന്നു. ഈ കാർ ഏറാമലയിൽ നിന്ന് ഞായറാഴ്ച്ച പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പ്രതിയെ വടകര പൊലീസ് ആണ് പിടികൂടിയത്.

വീട്ടിലേക്ക് പോവുകയായിരുന്ന അമലിനെ വള്ളിക്കാട് പൊലീസ് എയ്ഡ് പോസ്റ്റിന് സമീപത്ത് വെച്ച് കാര്‍ ഇടിച്ചുവീഴ്ത്തുകയായിരുന്നു. നാദാപുരത്ത് നിന്നും വടകര ഭാഗത്തേക്ക് സഞ്ചരിച്ചിരുന്ന കാറാണ് യുവാവിനെ ഇടിച്ചിട്ട ശേഷം നിര്‍ത്താതെ പോയത്. തലയ്ക്ക് സാരമായി പരിക്കേറ്റ അമലിനെ ഓടിക്കൂടിയ നാട്ടുകാര്‍ ചേര്‍ന്ന് ഉടന്‍ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും ഗുരുതരാവസ്ഥയിലായതിനെ തുടര്‍ന്ന് പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റിയിരുന്നു. പിന്നീട് ചികിത്സയിലിരിക്കെയാണ് മരിച്ചത്.

PREV
Read more Articles on
click me!

Recommended Stories

വർക്കലയിൽ പ്രിന്റിം​ഗ് പ്രസിലെ മെഷീനിൽ സാരി കുരുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
കടുവ സെൻസസിനിടെ കാട്ടാന ആക്രമണം: വനം ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു, ദാരുണ സംഭവം പാലക്കാട് അട്ടപ്പാടിയിൽ