വെങ്ങാട് മൂര്‍ക്കനാട് റോഡിലെ കള്ളുഷാപ്പില്‍ ഉടമയെ ആക്രമിച്ച് സ്വര്‍ണമാലയും മൊബൈൽ ഫോണും കവര്‍ന്ന കേസിൽ പ്രതികള്‍ പിടിയില്‍

Published : May 25, 2026, 08:04 PM IST
Toddy shop attack

Synopsis

വെങ്ങാട് കള്ളുഷാപ്പുടമയെ ആക്രമിച്ച് സ്വര്‍ണമാലയും മൊബൈല്‍ ഫോണും കവര്‍ന്ന നാലംഗ സംഘത്തെ പൊലീസ് ബംഗളൂരുവില്‍നിന്ന് പിടികൂടി. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സ്ഥിരം കുറ്റവാളികളായ പ്രതികളെ സാഹസികമായി പിടികൂടിയത്.

മലപ്പുറം: വെങ്ങാട് മൂര്‍ക്കനാട് റോഡിലെ കള്ളുഷാപ്പില്‍ ഉടമയെ ആക്രമിച്ച് സ്വര്‍ണമാലയും മൊബൈല്‍ ഫോണും കവര്‍ന്ന കേസിലെ പ്രതികള്‍ പൊലീസ് പിടിയില്‍. ഒന്നാം പ്രതി തൃത്താല കുട ല്ലൂരിലെ കാടംകുളത്തില്‍ വീട്ടില്‍ മുഹമ്മദ് മുസ്തഫ (28), രണ്ടാം പ്രതി തൊടുപുഴ കുമാരമംഗലം കിടത്തിപറമ്പില്‍ വീട്ടില്‍ അജ്മ ല്‍ (30), മൂന്നാം പ്രതി കൂടല്ലൂര്‍ മ ന്ദംമാക്കയില്‍ വീട്ടില്‍ ജിഷ്ണു രാജഗോപാല്‍ (31), നാലാം പ്രതി ആനക്കര മംഗലത്ത്പറമ്പില്‍ വീട്ടില്‍ ഫൈസല്‍ (43) എന്നിവരെയാണ് കൊളത്തൂര്‍ എസ്.എച്ച്.ഒ എം. ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘം yzxഗളൂരുവില്‍നിന്ന് പി ടികൂടിയത്.

ഈ മാസം എട്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. പകല്‍ സ്‌കൂട്ടറിലെത്തിയ പ്രതികള്‍ ഷാപ്പിലിരുന്ന് ഭക്ഷണം കഴിച്ചശേഷം ഷാപ്പുടമ ദാമോദരന്റെ കഴുത്തിലുണ്ടായിരുന്ന എട്ടു പവന്റെ സ്വര്‍ണമാലയും മേശപ്പു റത്തിരുന്ന 10,000 രൂപ വിലവരുന്ന മൊബൈല്‍ ഫോണും തട്ടി യെടുത്ത ശേഷം കടന്നുകളയുകയായിരുന്നു. പിന്നീട് എറണാ കുളം, മൂന്നാര്‍, തമിഴ്നാട് തുടങ്ങി യ സ്ഥലങ്ങളില്‍ കറങ്ങി ബംഗളു രുവിലെത്തി ഒളിവില്‍ കഴിയവെയാണ് പൊലീസ് സംഘം സാഹസികമായി ഇവരെ പിടികൂടിയത്. 30 കിലോമീറ്ററോളം ദൂരത്തില്‍ സി.സി.ടി.വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്.

പ്രതികള്‍ രാസലഹരികളടക്കം ഉപയോഗിക്കുന്നവരും സ്ഥിരം ക്രി മിനലുകളുമാണെന്ന് പൊലീസ് പറഞ്ഞു. ഒന്നാം പ്രതി മുസ്തഫക്ക് കേരളത്തിലെ വിവിധ പൊലിസ് സ്റ്റേഷനുകളിലായി മോഷണ മടക്കം പത്തു കേസുകളുണ്ട്. രണ്ടാം പ്രതി അജ്മലിന് വധശ്രമ വും മാല മോഷണവുമടക്കം ഒമ്പതു കേസുകളുണ്ട്. അജ്മല്‍ രണ്ടു മാസത്തോളമായി തൊടുപുഴയി ല്‍നിന്ന് കൂടല്ലൂരിലെത്തി മറ്റു പ്രതികളുടെ കൂടെയായിരുന്നു താ മസം. മൂന്നാം പ്രതി ജിഷ്ണുവിന് രണ്ടു കേസുകളും നാലാം പ്രതി ഫൈസലിന് മണല്‍ കടത്തിയ ഒരു കേസുമുണ്ട്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. അന്വേഷണസംഘത്തി ല്‍ എസ്.എച്ച്.ഒ എം. ബിജുവി നെ കൂടാതെ എ.എസ്.ഐ ജോ ര്‍ജ്, സി.പി.ഒമാരായ നജ്മുദ്ദീന്‍, ദിനേശ്, നിസാര്‍ എന്നിവരും ഉണ്ടായിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സിബിഎസ്ഇ പരീക്ഷാഫലവുമായി ബന്ധപ്പെട്ട പരാതികളിൽ കേന്ദ്രം ഇടപെടണം; കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചു
പോകുന്ന പോക്കിൽ തന്ന പണിയെന്ന് മുഖ്യമന്ത്രി, മറുപടിയുമായി പി രാജീവ്; '10 മിനിറ്റ് ഇൻസ്റ്റന്‍റ് പരിഹാരം ഇല്ലെങ്കിൽ കമ്മീഷൻ നിലപാട് അംഗീകരിക്കണം'