പോകുന്ന പോക്കിൽ തന്ന പണിയെന്ന് മുഖ്യമന്ത്രി, മറുപടിയുമായി പി രാജീവ്; '10 മിനിറ്റ് ഇൻസ്റ്റന്‍റ് പരിഹാരം ഇല്ലെങ്കിൽ കമ്മീഷൻ നിലപാട് അംഗീകരിക്കണം'

Published : May 25, 2026, 07:30 PM IST
vd satheesan p rajeev

Synopsis

മുനമ്പം ഭൂമി വിഷയത്തിൽ മുഖ്യമന്ത്രി വി ഡി സതീശന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി മുൻ മന്ത്രി പി രാജീവ്. താമസിക്കുന്നവരുടെ ഭൂമി സംരക്ഷിക്കാനാണ് എൽഡിഎഫ് സർക്കാർ ശ്രമിച്ചതെന്നും, സി എൻ രാമചന്ദ്രൻ കമ്മീഷൻ നിർദേശം അനുസരിച്ച് മുന്നോട്ട് പോകണമെന്നും രാജീവ് ആവശ്യപ്പെട്ടു. 

കൊച്ചി: മുനമ്പം വിഷയത്തിൽ മുഖ്യമന്ത്രി വി ഡി സതീശന് മറുപടിയുമായി മുൻ മന്ത്രി പി രാജീവ്. താമസിക്കുന്ന ആളുകളുടെ ഭൂമി സംരക്ഷിക്കണം എന്നായിരുന്നു എൽഡിഎഫ് സർക്കാർ നിലപാട്. കോടതി ഇത് അംഗീകരിച്ചില്ല. വഖഫ് ആണെങ്കിൽ ഫാറൂഖ് കോളേജിന് പകരം ഭൂമി നൽകണം. 10 മിനിറ്റ് ഇൻസ്റ്റന്‍റ് പരിഹാരം ഇല്ലെങ്കിൽ കമ്മീഷൻ നിലപാട് അംഗീകരിച്ചു മുന്നോട്ട് പോകാൻ സർക്കാർ തയാറാകണം. സി എൻ രാമചന്ദ്രൻ കമ്മീഷൻ പഠിച്ചു തീരുമാനം എടുക്കണം. കമ്മീഷന്‍റെ നിർദേശം അനുസരിച്ചു ചെയ്താൽ കോടതിയിലും പ്രയോജനം ലഭിക്കുമെന്നും രാജീവ് വ്യക്തമാക്കി.

10 മിനിറ്റില്‍ തീരുമാനം എടുപ്പിക്കാതിരിക്കാൻ മുൻ സർക്കാർ പോകുന്ന പോക്കിൽ എട്ടിന്റെ പണി തന്നു എന്നാണ് ഇന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടത്. രണ്ട് മതവിഭാഗങ്ങളെ ശത്രുക്കൾ ആക്കാനുള്ള നീക്കമാണ് നടന്നത്. മുൻ സർക്കാർ അതാണ് ചെയ്തത്. പോകുന്ന പോക്കിൽ വഖഫ് ബോർഡ് തന്നെ ഉമീദ് പോർട്ടലിലേക്ക് ഉൾപ്പെടുത്തി. എട്ടിന്‍റെ പണി തന്നിട്ടാണ് വഖഫ് ബോർഡ് പോയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ ഈ സർക്കാർ മുനമ്പത്ത് ഉള്ളവരെ കുടിയൊഴുപ്പിക്കില്ല. 10 മിനിറ്റ് കൊണ്ട് തീരുമാനം എടുപ്പിക്കാതിരിക്കാൻ മനപ്പൂർവം ചെയ്ത കാര്യമാണെന്നും വി ഡി സതീശൻ ആരോപിച്ചു. വിഷയത്തിൽ സംഘപരിവാർ വർ​ഗീയ വിഭജനത്തിന് ശ്രമിച്ചു. സിപിഎമ്മും അതേ വഴിയാണ് ശ്രമിക്കുന്നത്. മുനമ്പം വിഷയത്തിൽ നിയമപരമായി സ്വീകരിക്കാൻ സാധിക്കുന്ന എല്ലാ നടപടിയും സ്വീകരിക്കുമെന്നും ആരെയും കുടിയിറക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

രത്തൻ ഖേൽക്കറുടെ നിയമനം

അതേസമയം, രത്തൻ ഖേൽക്കറുടെ നിയമനത്തിലും രാജീവ് പ്രതികരിച്ചു. മുഖ്യമന്ത്രി പറഞ്ഞത് അനുസരിച്ചു രാഹുൽ ഗാന്ധി ആണ് ഏറ്റവും തമാശക്കാരൻ. തെരെഞ്ഞെടുപ്പ് സുതാര്യ ഇല്ലാതെ ആക്കുന്നത് എന്നാണ് സിപിഎം നിലപാട്. മുഖ്യമന്ത്രിക്ക് ഏറ്റവും വിശ്വാസം ഉള്ള ഉദ്യോഗസ്ഥനായി അദ്ദേഹത്തെ നിയമിച്ചത് ആണ് പ്രശ്നമെന്നും രാജീവ് പറഞ്ഞു. മലയിടംതുരുത്ത് പ്രശ്നത്തിലെ നിലപാടും മുൻ മന്ത്രി വ്യക്തമാക്കി. 19 ഏക്കർ സർവേ നടത്തിയാൽ എന്താണ് ഭൂമിയുടെ സ്വഭാവം അറിയാൻ കഴിയും. അതാണ് എൽഡിഎഫ് നടത്തിയത്. ഈ സർവേ നടത്തുക ആണ് സർക്കാർ ചെയ്യേണ്ടത്. എങ്ങനെ ബാലപ്രയോഗം നടന്നു എന്നാണ് പരിശോധിക്കേണ്ടതെന്നും പി രാജീവ് കൂട്ടിച്ചേ‍ർത്തു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

എൽദോസ് കുന്നപ്പിള്ളിക്കെതിരായ ബലാത്സംഗക്കേസ്; മൊഴി മാറ്റി പരാതിക്കാരി, എൽദോസ് പീഡിപ്പിച്ചിട്ടില്ലെന്ന് മൊഴി
മട്ടന്നൂർ ഷുഹൈബ് വധക്കേസ്; മുഴുവന്‍ പ്രതികളുടെയും ജാമ്യം റദ്ദാക്കി; ആകാശ് തില്ലങ്കേരി അടക്കം 17 പ്രതികള്‍ ജയിലിലേക്ക്