വനഭൂമിയിൽ മരം മുറിക്കുന്നതിനും പാറ ഖനനത്തിനും അനുമതി; റാന്നി മുൻ ഡിഎഫ്ഒയെ സസ്പെൻഡ് ചെയ്തു

By Web TeamFirst Published Jul 27, 2021, 9:28 PM IST
Highlights

റാന്നി ഡിഎഫ്ഒ ആയിരിക്കെ ചേതക്കൽ റിസ‍‍ർവ് വനഭൂമിയിൽ സ്വകാര്യ കമ്പനിക്ക് പാറ ഖനനത്തിന് ഉണ്ണികൃഷ്ണൻ അനുമതി നൽകിയിരുന്നു.  ഇതിന് പിന്നാലെ വനഭൂമിയിൽ നിന്ന് വൻതോതിൽ മരങ്ങൾ മുറിച്ചുമാറ്റപ്പെട്ടു.

പത്തനംതിട്ട: റാന്നി മുൻ ഡിഎഫ്ഒ ഒ ഉണ്ണികൃഷ്ണനെ സസ്പെൻഡ് ചെയ്തു. വനഭൂമിയിൽ മരം മുറിക്കുന്നതിനും പാറ ഖനത്തിന് അനുമതി നൽകിയതിനുമാണ് നടപടി. വനം വകുപ്പ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തത്.  

റാന്നി ഡിഎഫ്ഒ ആയിരിക്കെ ചേതക്കൽ റിസ‍‍ർവ് വനഭൂമിയിൽ സ്വകാര്യ കമ്പനിക്ക് പാറ ഖനനത്തിന് ഉണ്ണികൃഷ്ണൻ അനുമതി നൽകിയിരുന്നു.  ഇതിന് പിന്നാലെ വനഭൂമിയിൽ നിന്ന് വൻതോതിൽ മരങ്ങൾ മുറിച്ചുമാറ്റപ്പെട്ടു.  72 ലക്ഷം രൂപയോളം സർക്കാരിന് നഷ്ടമുണ്ടായെന്നാണ് കണ്ടെത്തൽ.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!