ശ്രീനാരായണ ധര്‍മ സംഘം ട്രസ്റ്റ് ബോര്‍ഡ് തെരഞ്ഞെടുപ്പ്: സ്വാമി സച്ചിദാനന്ദ തോറ്റു; സ്വാമി ശുഭാംഗാനന്ദ ഉള്‍പ്പെട ആറു പേര്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു

Published : Oct 22, 2026, 07:27 PM IST
Sree Narayana Dharma Sangham Trust

Synopsis

ശ്രീനാരായണ ധര്‍മ സംഘം ട്രസ്റ്റ് ബോര്‍ഡിലേയ്ക്ക് നടന്ന തെരഞ്ഞെടുപ്പിൽ സ്വാമി സച്ചിദാനന്ദ തോറ്റു. നിലവിലെ ഭരണ സമിതിയിൽ നിന്ന് വീണ്ടും മത്സരിച്ച ഒന്‍പതു പേരിൽ പ്രസിഡന്‍റ് ഉള്‍പ്പെട 3 പേര്‍ തോറ്റു.

തിരുവനന്തപുരം: ശ്രീനാരായണ ധര്‍മ സംഘം ട്രസ്റ്റ് ബോര്‍ഡിലേയ്ക്ക് നടന്ന തെരഞ്ഞെടുപ്പിൽ നിലവിലെ പ്രസിഡന്‍റ് സ്വാമി സച്ചിദാനന്ദ തോറ്റു. നിലവിലെ ഭരണ സമിതിയിൽ നിന്ന് വീണ്ടും മത്സരിച്ച ഒന്‍പതു പേരിൽ പ്രസിഡന്‍റ് ഉള്‍പ്പെട 3 പേര്‍ തോറ്റു. ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ , സ്വാമി ശാരദാനന്ദ ഉള്‍പ്പെട ആറു പേര്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 5 സന്യാസിമാരാണ് ബോര്‍ഡിൽ പുതുതായി എത്തിയത്. ഇതിൽ സ്വാമി അംബികാനന്ദയ്ക്കാണ് ഏറ്റവും കൂടുതൽ വോട്ട്. 11 അംഗ ബോര്‍ഡിലേയ്ക്ക് 32 സന്ന്യാസിമാരാണ് മത്സരിച്ചത്. 5 വര്‍ഷത്തേയ്ക്കാണ് പുതിയ ഭരണ സമിതിയെ തെരഞ്ഞെടുത്തത്. പുതിയ പ്രസിഡന്‍റ് ഉള്‍പ്പെടെ ഭാരവാഹികളെ ഭരണ സമിതി പിന്നീട് തെരഞ്ഞെടുക്കും. പ്രതികരിക്കാനില്ലെന്ന് സ്വാമി സച്ചിദാനന്ദ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കേരള ലോക്ഭവനിൽ ഇനി വെജിറ്റേറിയൻ ഭക്ഷണം മാത്രം; നിയുക്ത ഗവർണ്ണർ ഓം പ്രകാശ് മാഥൂറിന്റെ പുതിയ നിർദ്ദേശം
അപ്രന്റീസ്ഷിപ്പ് എംബഡഡ് ഡിഗ്രി പ്രോഗ്രാം നടപ്പിലാക്കാനൊരുങ്ങി സർക്കാർ; നിലവിലെ അക്കാദമിക വർഷം മുതൽ ആരംഭിക്കും