'മുഖ്യമന്ത്രിയിൽ സ്വാധീനമുണ്ടാകാം', വിജേഷ് പിള്ളയുടെ പരാതിയിൽ കേസെടുത്തതിനെ സ്വാഗതം ചെയ്ത് സ്വപ്ന

Published : Mar 15, 2023, 06:12 PM ISTUpdated : Mar 15, 2023, 06:19 PM IST
'മുഖ്യമന്ത്രിയിൽ സ്വാധീനമുണ്ടാകാം', വിജേഷ് പിള്ളയുടെ പരാതിയിൽ കേസെടുത്തതിനെ സ്വാഗതം ചെയ്ത് സ്വപ്ന

Synopsis

തനിക്കെതിരെ കേസ് എടുക്കാൻ ഡിജിപി നിർദേശം നൽകിയിരിക്കുന്നു. വിജേഷ് പിള്ളയ്ക്ക് മുഖ്യമന്ത്രിയിലോ ഡിജിപിയിലോ സ്വാധീനം ഉണ്ടാകാം എന്ന് സ്വപ്ന

തിരുവനന്തപുരം : വിജേഷ് പിള്ളയുടെ പരാതിയിൽ തനിക്കെതിരായ ക്രൈം ബ്രാഞ്ച് അന്വേഷണത്തെ സ്വാഗതം ചെയ്ത് സ്വപ്ന സുരേഷ്. മാനഷ്ടത്തിന് തനിക്കെതിരെ കേസെടുക്കാനാവില്ല. പക്ഷെ തനിക്കെതിരെ കേസ് എടുക്കാൻ ഡിജിപി നിർദേശം നൽകിയിരിക്കുന്നു. വിജേഷ് പിള്ളയ്ക്ക് മുഖ്യമന്ത്രിയിലോ ഡിജിപിയിലോ സ്വാധീനം ഉണ്ടാകാം എന്നും സ്വപ്ന പറഞ്ഞു. കെ.ടി. ജലീലിന്റെ പരാതിയിൽ തനിക്കെതിരെ എടുത്ത ക്രൈം ബ്രാഞ്ച് കേസ് എന്തായി എന്നും സ്വപ്ന പരിഹസിച്ചു. 

ദിവസങ്ങൾക്ക് മുമ്പാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനുവേണ്ടി എന്ന പേരിൽ വിജേഷ് പിള്ള തന്നെ ഭീഷണിപ്പെടുത്തിയെന്ന സ്വപ്ന സുരേഷ് ആരോപിച്ചത്. 30 കോടി രൂപ നൽകാമെന്നും ക്ലൌഡിലടക്കമുള്ള രേഖകൾ നശിപ്പിച്ചതിന് ശേഷം നാടുവിടണമെന്നും ഇടനിലക്കാരനായി എത്തിയ വിജേഷ് പിള്ള ഭീഷണിപ്പെടുത്തിയെന്നും സ്വപ്ന ആരോപിച്ചിരുന്നു. 

എന്നാൽ താൻ ആരേയും ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് സ്വപ്നയുടെ ആരോപണം തളളി രംഗത്തെത്തിയ വിജേഷ് പറഞ്ഞു. ഒടിടി റിലീസുമായി ബന്ധപ്പെട്ടാണ് താൻ സ്വപ്നയെ കണ്ടതെന്നും എം വി ഗോവിന്ദന്റെ ഇടനിലക്കാരനല്ല താനെന്നും തനിക്ക് പിന്നിൽ മറ്റാരുമില്ലെന്നുമായിരുന്നു വിജേഷിന്റെ പ്രതികരണം. എന്നാൽ കഴിഞ്ഞ ദിവസം, സ്വപ്നയുടെ പരാതിയിൽ കർണാടക കെ ആർ പുര പൊലീസ് വിജേഷിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. 

Read More : വിജേഷ് പിള്ള ഒളിവിൽ? സമൻസ് വാട്സാപ്പിൽ നൽകിയെന്ന് ബെംഗളൂരു പൊലീസ്

PREV
click me!

Recommended Stories

അവധി പ്രഖ്യാപിച്ച് കാസർകോട് കള‌ക്‌ടർ; ജില്ലയിൽ എട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
വെരിക്കോസ് വെയിൻ പൊട്ടിയതറിഞ്ഞില്ല; തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രക്തം വാർന്ന് മധ്യവയസ്‌കന് ദാരുണാന്ത്യം