Swapna Exclusive : സ്വപ്നയുടെ കേരളം ഞെട്ടിയ ആ വെളിപ്പെടുത്തലുകള്‍ ഇങ്ങനെ

Web Desk   | Asianet News
Published : Feb 04, 2022, 11:18 PM IST
Swapna Exclusive : സ്വപ്നയുടെ കേരളം ഞെട്ടിയ ആ വെളിപ്പെടുത്തലുകള്‍ ഇങ്ങനെ

Synopsis

നിരവധി സമ്മാനങ്ങള്‍ അദ്ദേഹത്തിന് നല്‍കിയിട്ടുണ്ടെന്നും സ്വപ്ന സുരേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി. വിനു വി ജോണുമായി നടത്തിയ പ്രത്യേക അഭിമുഖത്തിലായിരുന്നു അവരുടെ പ്രതികരണം.

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ ഒളിവിൽ പോകാൻ നിർദേശിച്ചവരിൽ ശിവശങ്കറും ഉള്‍പ്പെടുന്നുവെന്ന് സ്വപ്ന സുരേഷ്. ശിവശങ്കറിന് ഐ ഫോണ്‍ നല്‍കിയത് കോണ്‍സുല്‍ ജനറല്‍ പറഞ്ഞിട്ടാണ്. നിരവധി സമ്മാനങ്ങള്‍ അദ്ദേഹത്തിന് നല്‍കിയിട്ടുണ്ടെന്നും സ്വപ്ന സുരേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി. വിനു വി ജോണുമായി നടത്തിയ പ്രത്യേക അഭിമുഖത്തിലായിരുന്നു അവരുടെ പ്രതികരണം.

> ഐ ഫോൺ മാത്രമല്ല തന്റെ ജീവിതം തന്നെ ശിവശങ്കറിന് നൽകി

> തന്നോട് ഒളിവിൽ പോകാൻ നിർദേശിച്ചവരിൽ ശിവശങ്കറും 

> മുൻകൂർ ജാമ്യാപേക്ഷ നൽകാൻ നിർദേശിച്ചവരിലും ശിവശങ്കർ ഉണ്ട്

> ശിവശങ്കറുമായുള്ള വാട്‌സാപ് ചാറ്റുകള്‍ ശരിവെച്ച് സ്വപ്‌ന സുരഷ്

> ശബ്ദരേഖ  നൽകിയതും ശിവശങ്കർ അറിഞ്ഞു തന്നെ

> കസ്റ്റംസിൽ നിന്ന് പുറത്തു വന്ന ശബ്ദ രേഖ തിരക്കഥ

> എൻഐഎ അന്വേഷണത്തിലേക്ക്‌ പോയത് ശിവശങ്കറിന്റെ ബുദ്ധി

> മുൻ സ്പീക്കർ ശ്രീരാമകൃഷ്ണന്റെ വാദം തള്ളി സ്വപ്ന സുരേഷ്
> ഉദ്ഘാടനത്തിന് താൻ ക്ഷണിച്ചിട്ടില്ല

നയതന്ത്ര ബാഗില്‍ എന്താണ് ഉണ്ടായിരുന്നതെന്ന് ശിവശങ്കറിന് അറിയാമായിരുന്നു എന്നാണ് കരുതുന്നതെന്ന് സ്വപ്‌ന സുരേഷ്

> സരിത്തും സന്ദീപും ആണ് ക്ഷണിക്കാൻ പോയത്
> ശ്രീരാമകൃഷ്ണനും ആയി വ്യക്തിപരമായ ബന്ധം ഉണ്ടായിരുന്നു
> സ്വകാര്യ ഫ്ലാറ്റിലും ഔദ്യോഗിക വസതിയിലും പോയിട്ടുണ്ട്
> കെടി ജലീലുമായി ഔദ്യോഗിക ബന്ധം
> ലൈഫ് മിഷന്‍ കരാറില്‍ ശിവശങ്കറുടെ ഇടപെടല്‍ ഉണ്ടായിട്ടുണ്ട്
> കേരള സര്‍ക്കാര്‍ നടത്താനിരുന്ന പദ്ധതി കോണ്‍സലെറ്റ് ജനറലിന്‍റെ താല്‍പ്പര്യത്തിന് മാറ്റി

 

PREV
Read more Articles on
click me!

Recommended Stories

ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്
'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്