
തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്‍ന സുരേഷിനെ തിരുവനന്തപുരം ഈഞ്ചക്കലിലെ എയർ ഇന്ത്യ സാറ്റ്സ് ഓഫീസിൽ തെളിവെടുപ്പിനെത്തിച്ചു. എയർ ഇന്ത്യാ ജീവനക്കാരനായ സിബു എൽഎസ്സിനെതിരെ വ്യാജപരാതികൾ ചമച്ചെന്ന കേസിലായിരുന്നു തെളിവെടുപ്പ്.
കസ്റ്റംസ് കസ്റ്റഡിയിൽ കഴിയുന്ന സ്വപ്നയെ ക്രൈംബ്രാഞ്ച് ഈ കേസിൽ ജയിലിലെത്തി അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസമാണ് സ്വപ്നയെ ഈ മാസം 22 വരെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടത്. എയർ ഇന്ത്യാ സാറ്റ്സിൽ എച്ച് ആർ മാനേജർ ആയിരിക്കെയാണ് സ്വപ്ന സിബുവിനെതിരെ വ്യാജപരാതികൾ ചമച്ചത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam