വിവേക് കിരണിന്റെ ഇഡി സമൻസിലെ മെല്ലെപ്പോക്ക്, മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണവുമായി സ്വപ്ന സുരേഷ്

Published : Oct 11, 2025, 07:41 PM IST
swapna suresh, pinarayi vijayan

Synopsis

വിവേക് കിരണിന്റെ ഇ ഡി സമൻസിലെ മെല്ലെപ്പോക്കില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണവുമായി സ്വപ്ന സുരേഷ്. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് മുഖ്യമന്ത്രിക്കെതിരെ പരോക്ഷ ആരോപണം ഉന്നയിച്ചിരിക്കുന്നത്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണവുമായി സ്വപ്ന സുരേഷ്. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് മുഖ്യമന്ത്രിക്കെതിരെ പരോക്ഷ ആരോപണം ഉന്നയിച്ചിരിക്കുന്നത്. വിവേക് കിരണിന്റെ ഇ ഡി സമൻസിലെ മെല്ലെപ്പോക്കിലാണ് സ്വപ്ന സുരേഷിന്റെ പ്രതികരണം. യുഎഇയിൽ ബാങ്ക് ഉദ്യോഗസ്ഥനായ വിവേക് കിരണിന് സ്റ്റാർ ഹോട്ടൽ ഉണ്ടെന്ന ആക്ഷേപവും കുറിപ്പിൽ പറയുന്നു. 2018ൽ യുഎഇ കൗൺസിൽ ജനറൽ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി സന്ദർശിച്ചപ്പോൾ മകനെ മുഖ്യമന്ത്രി കൗൺസിൽ ജനറലിനെ പരിചയപ്പെടുത്തിയെന്നും യുഎഇയിൽ സ്റ്റാർ ഹോട്ടൽ വാങ്ങുന്നതിന് മകനെ സഹായിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടെന്നും സ്വപ്ന കുറിപ്പിൽ പറയുന്നു.

സ്വപ്ന സുരേഷിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

ഇപ്പോഴാണോ മലയാളം മാധ്യമങ്ങൾ ഇത് അറിയുന്നത്? ഒരു സാധാരണക്കാരന്റൈ മകൻ ആണ് ഇഡി നോട്ടീസ് അവ​ഗണിച്ചിരുന്നതെങ്കിൽ അറസ്റ്റ്, ജയിൽ, കോടതി, വിചാരണ... അങ്ങനെ എന്തെല്ലാം കോലാഹലം ആയേനെ. മകനെയും മകളെയും ഇഡി ഒന്ന് നല്ലതുപോലെ ചോദ്യം ചെയ്താൽ മണി മണി പോലെ എല്ലാം പുറത്തു വരും, അത് അച്ഛന് നല്ലപോലെ അറിയാം. അതുകൊണ്ടാണ് രണ്ടു പേരെയും വിട്ടു കൊടുക്കാത്തത്. അത് നടപ്പിലാകണമെങ്കിൽ അച്ഛന്റ സിംഹാസനം തെറിക്കണം!

ഇത് കേട്ടപ്പോൾ എനിക്ക് ഒരു പഴയ സംഭവം ഓർമ വന്നു. 2018ൽ ഞാനും എന്റൈ പഴയ ബോസ് ആയ യുഎഇ കൗൺസിൽ ജനറലും ആയിട്ട് ഒരു ക്യാപ്റ്റനെ കാണാൻ പോയി. ക്യാപ്റ്റന്റൈ ഒഫീഷ്യൽ വീട്ടിൽ അയിരുന്നു കൂടികാഴ്ച്ച. അവിടെ വെച്ച് ക്യാപ്റ്റൻ ആയ അച്ഛൻ തന്റെ മകനെ കൗൺസിൽ ജനറലിന് പരിചയപെടുത്തി. മകൻ യുഎഇയിൽ ഒരു ബാങ്കിൽ ആണ് ജോലി ചെയുന്നതെന്നും അവന് യുഎഇയിൽ ഒരു സ്റ്റാർ ഹോട്ടൽ വിലയ്ക്ക് മേടിയ്ക്കാൻ ആഗ്രഹം ഉണ്ടന്നും അതിനുവേണ്ട സഹായം ചെയ്തുകൊടുക്കണം എന്നും കൗൺസിൽ ജനറലിനോട് ആവിശ്യപെട്ടു. (ക്യാപ്റ്റന്റെ ഔദ്യോഗിക വസതിയിലെ സിസിടിവി ദൃശ്യങ്ങൾ മിന്നലടിച്ചു പോയിട്ടില്ലെങ്കിൽ ഇഡിക്ക് താല്പര്യം ഉണ്ടെങ്കിൽ ഫോട്ടോ പടമായി കാണാം). പൊതുജനങ്ങൾക്ക് ഉണ്ടാകുന്ന സംശയം. ഒരു ബാങ്ക് ഉദ്യോഗസ്ഥനായ മകന് യുഎഇയിൽ സ്റ്റാർ ഹോട്ടൽ മേടിയ്ക്കാൻ പറ്റുമോ?

ഉത്തരം
പറ്റും... അച്ഛന്റെ പദവി ദുരുപയോഗം ചെയ്ത് അച്ഛനും അമ്മയും സഹോദരിയും ഉണ്ടാക്കുന്ന കള്ളപ്പണം ഉണ്ടങ്കിൽ പറ്റും.
NB: വരും ദിവസങ്ങളിൽ കൂടുതൽ സത്യങ്ങൾ പുറത്തുവരും... നമുക്ക് കാത്തിരിക്കാം.
സ്വാമിയേ ശരണം അയ്യപ്പാ

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കത്തിൽ സുപ്രധാന നീക്കവുമായി കോൺഗ്രസ്, പ്രത്യേക നിരീക്ഷകര്‍, മുന്നിൽ യുവനിര, 100 സീറ്റിനായി പടയൊരുക്കം
'അതിജീവിതയെ പരിഹസിക്കുന്നു, ആശ്രയം തേടി ഒരു പെണ്ണ് ഇവർക്ക് മുന്നിലെത്തിയാൽ എന്തായിരിക്കും അവസ്ഥ'; തുറന്നടിച്ച് ഭാഗ്യലക്ഷ്മി