'ആരോപണങ്ങളെല്ലാം വിജേഷ് സമ്മതിച്ചിരിക്കുന്നു, തെളിവ് പുറത്തു വിടണമെന്ന വെല്ലുവിളി ഏറ്റെടുക്കുന്നു'

Published : Mar 10, 2023, 11:37 AM ISTUpdated : Mar 10, 2023, 11:58 AM IST
'ആരോപണങ്ങളെല്ലാം വിജേഷ് സമ്മതിച്ചിരിക്കുന്നു, തെളിവ് പുറത്തു വിടണമെന്ന വെല്ലുവിളി ഏറ്റെടുക്കുന്നു'

Synopsis

ആരോപണങ്ങളിൽ ഉറച്ചു നിൽക്കുന്നു,തെളിവുകൾ ഏജൻസികൾക്ക് ഇതിനകം കൈമാറി,ഉടൻ കോടതിയിലും നൽകും.എം വി ഗോവിന്ദൻ നിയമ നടപടി സ്വീകരിച്ചാലും നേരിടുമെന്നും സ്വപ്ന സുരേഷ്

ബെംഗളൂരു: ഒത്തുതീര്‍പ്പിനായി 30 കോടി വാഗ്ദാനവുമായി ഇടനിലക്കാരനെ അയച്ചുവെന്ന ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് സ്വപ്ന സുരേഷ് വ്യക്തമാക്കി. ആരോപണങ്ങള്‍ തെളിയിക്കാനുള്ള വിജേഷ് പിള്ളയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു. താൻ പറഞ്ഞതെല്ലാം വിജേഷ് സമ്മതിച്ചിരിക്കയാണ്. വിജേഷ് പിള്ളക്ക് എതിരെ നിയമ നടപടി സ്വീകരിക്കും. തെളിവുകൾ ഏജൻസികൾക്ക് ഇതിനകം കൈമാറിയിട്ടുണ്ട്. ഉടൻ കോടതിയിലും നൽകും. എം വി ഗോവിന്ദൻ നിയമ നടപടി സ്വീകരിച്ചാലും നേരിടും. ആരോപണങ്ങളിൽ ഉറച്ചു നിൽക്കുന്നു. വിജേഷ് പിള്ളക്ക്  എതിരായ ആരോപണങ്ങളിൽ തെളിവ് ഉണ്ടെന്നും അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

 

 

സ്വപ്നയുടെ ഫേസ് ബുക്ക് കുറിപ്പിന്‍റെ പരിഭാഷ..

ഇപ്പോൾ മിസ്റ്റർ വിജേഷ് പിള്ള @ വിജയ് പിള്ള എന്നെ കണ്ടു എന്ന് സമ്മതിച്ചു.
ഹരിയാനയെയും രാജസ്ഥാനെയും കുറിച്ച് അദ്ദേഹം സമ്മതിച്ചിട്ടുണ്ട്.
30 കോടി വാഗ്ദാനം ചെയ്തതായി ഇയാൾ സമ്മതിച്ചിട്ടുണ്ട്.
എം വി ഗോവിന്ദന്റെയും യൂസഫലിയുടെയും പേര് താൻ പറഞ്ഞതായി അദ്ദേഹം സമ്മതിച്ചു.
വിമാനത്താവളത്തിലെ ഭീഷണിയെക്കുറിച്ച് താൻ പറഞ്ഞതായും ഇയാൾ സമ്മതിച്ചിട്ടുണ്ട്.
സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട തെളിവുകൾ ചോദിച്ചതായും ഇയാൾ സമ്മതിച്ചിട്ടുണ്ട്.
എന്നാൽ മുകളിൽ പറഞ്ഞ കാര്യം അദ്ദേഹം പറഞ്ഞത് മറ്റൊരു സന്ദർഭത്തിലാണ്.
എനിക്ക് ഒന്നേ പറയാനുള്ളൂ.
സംഭവം നടന്നയുടൻ ഞാൻ പോലീസിനെയും ED യെയും തെളിവ് സഹിതം വിവരം അറിയിക്കുന്നത് ഉൾപ്പെടെയുള്ള ശരിയായ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ട്.
വിജേഷ് പിള്ളയെ ചോദ്യം ചെയ്യുന്നതടക്കമുള്ള നടപടികൾ ഇഡിയും പോലീസും ആരംഭിച്ചു കഴിഞ്ഞു.
ഈ സംഭവത്തിന് പിന്നിലെ ഉദ്ദേശം എന്താണെന്നും അദ്ദേഹത്തെ ആരെങ്കിലും അയച്ചതാണോ എന്നറിയാൻ, വിഷയം അന്വേഷിച്ച് യുക്തിസഹമായ ഒരു നിഗമനത്തിലെത്തേണ്ടത് ഇപ്പോൾ ഏജൻസിയാണ്.
അപകീർത്തിത്തിനും വഞ്ചനയ്ക്കും എനിക്കെതിരെ പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്ന് അദ്ദേഹം ഇപ്പോൾ അറിയിച്ചു.
ഒന്നാമതായി, ആ നിയമനടപടിയുടെ അനന്തരഫലം നേരിടാൻ ഞാൻ തയ്യാറാണ്.
എന്നാൽ അദ്ദേഹത്തിന്റെ നിയമസാക്ഷരതയെക്കുറിച്ച് എനിക്ക് സംശയമുണ്ട്.
ഇപ്പോൾ എന്റെ ആരോപണങ്ങളുടെ തെളിവുകൾ വെളിപ്പെടുത്താൻ അദ്ദേഹം എന്നെ വെല്ലുവിളിക്കുന്നു.
ഞാനെടുക്കുന്നു

നടന്നത് വെബ്സീരീസ് ചർച്ച, 30 കോടി വാ​ഗ്ദാനം ചെയ്തെങ്കിൽ തെളിവ് പുറത്തുവിടട്ടെ; സ്വപ്നയെ വെല്ലുവിളിച്ച് വിജേഷ്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വാളയാർ ആൾക്കൂട്ട കൊലപാതകം: ഒത്തുതീർപ്പ് ചർച്ചകളിൽ ധാരണ; നാളെ മന്ത്രിയുമായി ചർച്ച; കുടുംബം പ്രതിഷേധം അവസാനിപ്പിച്ചു
പെരിന്തൽമണ്ണയിൽ മുസ്ലീം ലീഗ് ഓഫീസിന് നേരെ കല്ലേറ്; അക്രമത്തിന് പിന്നിൽ സിപിഎം എന്ന് ലീഗ് പ്രവർത്തകർ, ആദ്യം കല്ലെറിഞ്ഞത് തങ്ങളല്ലെന്ന് സിപിഎം