ഡെലിവറി ബോയ്സ് സമരത്തില്‍; സ്വിഗ്ഗിയുടെ തിരുവനന്തപുരം നഗരത്തിലെ പ്രവർത്തനം നിലച്ചു

Published : Jun 12, 2020, 11:51 AM ISTUpdated : Jun 12, 2020, 11:59 AM IST
ഡെലിവറി ബോയ്സ് സമരത്തില്‍; സ്വിഗ്ഗിയുടെ തിരുവനന്തപുരം നഗരത്തിലെ പ്രവർത്തനം നിലച്ചു

Synopsis

വേതനം കുറച്ചതിനെതിരെ ഡെലിവറി ബോയ്സ് സമരം തുടങ്ങിയതോടെയാണ് ആപ്പ് സേവനം തടസപ്പെട്ടത്. 

തിരുവനന്തപുരം: ഓൺലൈൻ ഭക്ഷണ വിതരണ ആപ്പായ സ്വിഗ്ഗിയുടെ തിരുവനന്തപുരം നഗരത്തിലെ പ്രവർത്തനം നിലച്ചു. വേതനം കുറച്ചതിനെതിരെ ഡെലിവറി ബോയ്സ് സമരം തുടങ്ങിയതോടെയാണ് ആപ്പ് സേവനം തടസപ്പെട്ടത്. മൂവായിരത്തിലേറെ ഡെലിവറി ബോയ്സ് സമരത്തിലാണെങ്കിലും പ്രശ്നം പരിഹരിക്കാനുള്ള ചർച്ചകൾ സ്വിഗ്ഗി അധികൃതരിൽ നിന്ന് ഉണ്ടായിട്ടില്ല. 

പ്രതിഫലതുക വെട്ടിക്കുറച്ചതിനെതിരെയാണ് ജില്ലയിലെ ഡെലിവറി ബോയ്സ് സമരത്തിനിറങ്ങിയത്. ഓൺലൈൻ ഭക്ഷണ വിതരണത്തെ ആശ്രയിക്കുന്ന ഒട്ടേറെ നഗരവാസികൾക്ക് അപ്രതീക്ഷിത  സമരം ബുദ്ധിമുട്ട് സൃഷ്ടിച്ചിട്ടുണ്ട്. എന്നാൽ  സാമ്പത്തിക പ്രതിസന്ധിയെ നേരിടാനാണ് തീരുമാനമെന്നാണ് മാനേജ്മന്റിന്റെ വിശദീകരണം. 

PREV
click me!

Recommended Stories

ദേശീയപാത തകർന്ന സംഭവം; വിദഗ്ധ സമിതി ഉടൻ റിപ്പോർട്ട് സമർപ്പിക്കും, 3 അംഗ വിദഗ്ധ സമിതി സ്ഥലം സന്ദർശിച്ചു
സംസ്ഥാനത്ത് തദ്ദേശപ്പോര്; ആദ്യഘട്ടത്തിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും, കട്ടപ്പനയില്‍ കൊട്ടിക്കലാശം നടത്തി എൽഡിഎഫും എൻഡിഎയും