സംസ്ഥാന സ്കൂൾ ഗെയിംസിന്റെ സംഘാടനത്തിലെ ഗുരുതര വീഴ്ച്ച,മരണം നടക്കാത്തത് കൊണ്ടാണോ കേസെടുക്കാത്തതെന്ന് സുരേഷ് ഗോപി

Published : Oct 04, 2026, 07:40 PM IST
suresh gopi

Synopsis

ഗെയിംസ് നടത്തിപ്പിനായി സംഘാടകസമിതി രൂപീകരിച്ചത് പേപ്പറിൽ മാത്രമാണെന്നാണ് ഒടുവിൽ വരുന്ന വിവരം. മത്സരങ്ങൾക്ക് മുന്നോടിയായി ഒരു തവണ പോലും സംഘാടകസമിതി യോഗം ചേർന്നില്ല.

തൃശൂർ: തൃശൂരിൽ നടന്ന സംസ്ഥാന സ്കൂൾ ഗെയിംസിന്റെ സംഘാടനത്തിലെ ഗുരുതര വീഴ്ച്ചയുടെ വിവരങ്ങൾ പുറത്ത്. ഗെയിംസിന് മുന്നോടിയായി ഒരു തവണ പോലും സംഘാടകസമിതി യോഗം ചേർന്നില്ല. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ ഔദ്യോഗിക തിരക്കുകളിൽ ആയിരുന്നു എന്ന് ന്യായീകരണം. ദിവസങ്ങൾ പിന്നിട്ടിട്ടും അപകടത്തിൽ കേസെടുക്കാൻ തയ്യാറാകാതെ പോലീസ്, കേസെടുത്തേ തീരുവെന്ന് കേന്ദ്രമന്ത്രി സുരേഷ്ഗോപി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സംസ്ഥാന സർക്കാരിന് വലിയ നാണക്കേടുണ്ടാക്കിയ സ്കൂൾ ഗെയിംസ് അപകടത്തിനു പിന്നാലെ പുറത്തുവരുന്നത് സംഘാടനത്തിലെ ഗുരുതര അനാസ്ഥകൾ. ഗെയിംസ് നടത്തിപ്പിനായി സംഘാടകസമിതി രൂപീകരിച്ചത് പേപ്പറിൽ മാത്രമാണെന്നാണ് ഒടുവിൽ വരുന്ന വിവരം. മത്സരങ്ങൾക്ക് മുന്നോടിയായി ഒരു തവണ പോലും സംഘാടകസമിതി യോഗം ചേർന്നില്ല. സമിതി ചെയർമാൻ ആണെന്ന വിവരം തൃശൂർ എംഎൽഎയോ, അംഗമാണെന്ന വിവരം കോർപ്പറേഷൻ മേയറോ അറിഞ്ഞു പോലുമില്ല.

സെപ്റ്റംബർ 26ന് തൃശ്ശൂരിൽ നടന്ന മേഖല തല അദാലത്തിന്റെ തിരക്കുകളിൽ ആയിരുന്നു വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ എന്നാണ് ന്യായീകരണം. ഇതിനിടെ ദിവസങ്ങൾ കഴിഞ്ഞിട്ടും അപകടത്തെക്കുറിച്ച് കേസെടുത്തു അന്വേഷിക്കാൻ പോലീസ് തയ്യാറായിട്ടില്ല. അപകടത്തിൽ പരാതിക്കാരില്ല എന്നാണ് പോലീസിന്റെ വാദം. ഗുരുതര സ്വഭാവമുള്ള അപകടമല്ലെന്നും അതുകൊണ്ട് സ്വമേധയാ കേസെടുക്കേണ്ട ആവശ്യമില്ലെന്നുമാണ് പോലീസ് വിലയിരുത്തൽ. സംഭവത്തിൽ മരണം നടക്കാത്തത് കൊണ്ടാണോ കേസെടുക്കാത്തത് എന്ന രൂക്ഷ വിമർശനവുമായി തൃശൂർ എംപി സുരേഷ് ഗോപി രംഗത്തെത്തിയിട്ടുണ്ട്.

എന്നാൽ ഗെയിംസ് നടത്തിപ്പിലെ വീഴ്ചയിൽ കായിക വകുപ്പ് ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടതില്ല എന്ന് നിലപാടിൽ ഉറച്ചു നിൽക്കുകയാണ് തൃശ്ശൂരിന്റെ ചുമതല കൂടിയുള്ള കായിക മന്ത്രി ഒ.ജെ. ജനീഷ്. റൂഫിംഗ് തകർന്നുണ്ടായ അപകടത്തെക്കുറിച്ച്പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ, തൃശ്ശൂർ ഡിഡിഇയോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. പ്രകൃതിക്ഷോഭമാണ് അപകട കാരണമെന്നാണ് സംഘാടക സമിതിയുടെ വിശദീകരണം എന്നാണ് വിവരം. സംഘാടകസമിതിയുടെ വീഴ്ചകളെ പറ്റി വകുപ്പ് അന്വേഷണം നടത്താത്തതിലും വിമർശനം ഉയരുന്നുണ്ട്. മാറ്റിവെച്ച വിവിധ ക്യാറ്റഗറുകളിലായുള്ള നീന്തൽ മത്സരങ്ങൾ എന്ന് നടക്കുമെന്നതിലും അനിശ്ചിതത്വം തുടരുകയാണ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മുഖ്യമന്ത്രിക്കെതിരായ പരാതി അടൂര്‍ പ്രകാശ് നാളെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് നല്‍കും
എസ്എഫ്ഐ ജില്ലാ സെക്രട്ടറി നന്ദന്‍റെ വീട്ടിലെ പൊലീസ് പരിശോധന; പ്രതിഷേധ മാർച്ചിനിടെ പ്രവർത്തകന്‍റെ വിരലറ്റു, സിഐയെ സ്റ്റേഷനിൽ നിന്ന് മാറ്റണമെന്ന് ആവശ്യം