
മട്ടാഞ്ചേരി: മട്ടാഞ്ചേരിയിലെ ചരിത്ര പ്രസിദ്ധമായ കറുത്ത ജൂതരുടെ സിനഗോഗ് തകർന്നു വീണു. ഇന്നലെ രാത്രി പെയ്ത മഴയിലാണ് 400 വർഷം പഴക്കമുളള കെട്ടിടത്തിന്‍റെ മുൻഭാഗം അടക്കം ഇടിഞ്ഞുവീണത്. ഇന്ത്യയിലെ ജൂതർക്ക് തദ്ദേശീയരിൽ ജനിച്ചവരെയാണ് കറുത്ത ജൂതർ എന്ന് വിളിച്ചിരുന്നത് .
ഇവർക്കായി പ്രത്യേകം സ്ഥാപിച്ച ജൂതപ്പളളിയായിരുന്നു ഇത്. കഴിഞ്ഞകുറേക്കാലമായി ആരും ശ്രദ്ധിക്കാരെ ഇത് നാശത്തിന്‍റെ വക്കിലായിരുന്നു. ഇടക്കാലത്ത് ഇതിന്‍റെ ഒരു ഭാഗം ഗോഡൗണായി മാറിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam