
തിരുവനന്തപുരം : സാങ്കേതിക സർവകലാശാല താൽകാലിക വിസിക്ക് എതിരെ സിൻഡിക്കേറ്റ്. വി സി ഏകപക്ഷീയമായി പെരുമാറുന്നുവെന്നാണ് സിൻഡിക്കേറ്റിന്‍റെ ആരോപണം . സിൻഡിക്കേറ്റ് യോഗത്തിന്റേയും ബോർഡ് ഓഫ് ഗവർണേഴ്സിന്റേയും തീരുമാനങ്ങളിൽ സിസ തോമസ് ഒപ്പുവയ്ക്കുന്നില്ലെന്നും സിൻഡിക്കേറ്റ് പറയുന്നു
സർവകലാശാലയിൽ ദൈനംദിന പ്രവർത്തനങ്ങൾ അവതാളത്തിൽ ആയി. വിദ്യാർഥികളുടെ സപ്ലിമെന്ററി പരീക്ഷകൾ നടത്താനാകാത്ത സ്ഥിതിയാണ്. ജനുവരിയിൽ നടക്കേണ്ട പി എച്ച് ഡി പ്രവേശനം മുടങ്ങിയെന്നും സിൻഡിക്കേറ്റ് അംഗങ്ങൾ ആരോപിച്ചു
വിസി സിസ തോമസിന്‍റെ നടപടികൾ സർവകലാശാലാ പ്രവർത്തനം തടസപ്പെടുത്തുന്നതാണ്. എത്രയും വേഗം വിസി സ്ഥാനത്ത് നിന്ന് സിസാ തോമസിനെ നീക്കം ചെയ്യണം. ഇതിനായി സർക്കാർ ഗവർണറോട് ശുപാർശ ചെയ്യണമെന്നും സിൻഡിക്കേറ്റ് അംംഗങ്ങൾ ആവശ്യപ്പെട്ടു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam