
കൊച്ചി: ഇന്ധന പാചകവാതക വിലയില്‍ ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി അങ്കമാലി അതിരൂപത മുഖപത്രം സത്യദീപത്തില്‍ മുഖപ്രസംഗം. വില 100 കടന്നതിന്‍റെ വിജയാഹ്ളാദമാണോ സുരേന്ദ്രന്‍റെ യാത്രയെന്നാണ് മുഖപത്രത്തിലെ പരിഹാസം. പാചക വാതക വില മൂന്ന് മാസത്തിനിടയിൽ 225 രൂപയാണ് കൂട്ടിയത്. റേഷൻ ഗുണഭോക്താക്കളുടെ എണ്ണം വെട്ടികുറക്കാനുള്ള കേന്ദ്ര ശുപാർശ കേരളത്തിന് തിരിച്ചടിയാകുന്നതാണ് മറ്റൊരു വിജയ ഗാഥയെന്നും സത്യദീപം വിമർശിക്കുന്നു.
നിരപരാധിയായ സ്റ്റാൻസ്വാമി ഇപ്പോഴും ജയിലിൽ തുടരുന്നത് എന്ത് കൊണ്ടാണ്, കണ്ഡമാലിലെ ക്രൈസ്തവർക്ക് നീതി വൈകുന്നത് എന്തുകൊണ്ടെന്നും ബിജെപി നേതൃത്വത്തോട് അങ്കമാലി അതിരൂപത ചോദ്യങ്ങള്‍ ഉന്നയിക്കുന്നു. സമുദായ നേതാക്കളെ നേരിൽ കണ്ട് വോട്ടുറപ്പിക്കാനുള്ള ശ്രമങ്ങളിൽ മത്സരബുദ്ധിയോടെയാണ് എല്ലാ കക്ഷികളും പ്രവര്‍ത്തിക്കുന്നത്. വർഗീയതയുടെ വിലാസം പരസ്‍പരം ചാർത്തി നൽകാൻ മുന്നണികൾ മത്സരിക്കുകയാണെന്നും വിമര്‍ശനം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam