ഏകീകൃത കുർബാന തർക്കത്തിൽ സർക്കാർ മധ്യസ്ഥത വേണ്ടെന്ന് സിറോ മലബാർ സഭ ഹൈക്കോടതിയിൽ

Published : Mar 22, 2023, 01:09 PM IST
ഏകീകൃത കുർബാന തർക്കത്തിൽ സർക്കാർ മധ്യസ്ഥത വേണ്ടെന്ന് സിറോ മലബാർ സഭ ഹൈക്കോടതിയിൽ

Synopsis

വിശ്വാസപരമായ കാര്യങ്ങളിൽ തീരുമാനമെടുക്കാനുള്ള അധികാരം ഭരണഘടനപ്രകാരം സഭയ്ക്കുണ്ട്. മധ്യസ്ഥ ശ്രമത്തിന് സർക്കാരിനെയും ഹർജിയിലെ കക്ഷികളെയും കോടതി നിർബന്ധിക്കരുത്.

കൊച്ചി: ഏകീകൃത കുർബാന സംബന്ധിച്ച തർക്കത്തിൽ സർക്കാർ മധ്യസ്ഥത വഹിക്കണമെന്ന ഹർജി നിലനിൽക്കുന്നതല്ലെന്ന് സിറോ മലബാർ സഭ ഹൈക്കോടതിയിൽ. സഭയിലെ തർക്കങ്ങളിൽ സംസ്ഥാന സർക്കാരിനോ, ചീഫ് സെക്രട്ടറിക്കോ മധ്യസ്ഥത വഹിക്കേണ്ട നിയമപരമായ ചുമതലയില്ല. ഏകീകൃത കുർബാന സിനഡ് ഏകകണ്ഠമായി തീരുമാനിച്ചതാണ്. എറണാകുളം - അങ്കമാലി അതിരൂപതയിലെ ചില ഇടവകകൾ മാത്രമാണ് തീരുമാനം നടപ്പാക്കാത്തത്. വിശ്വാസപരമായ കാര്യങ്ങളിൽ തീരുമാനമെടുക്കാനുള്ള അധികാരം ഭരണഘടനപ്രകാരം സഭയ്ക്കുണ്ട്. മധ്യസ്ഥ ശ്രമത്തിന് സർക്കാരിനെയും ഹർജിയിലെ കക്ഷികളെയും കോടതി നിർബന്ധിക്കരുത്.  ക്രമസമാധാനം നിലനിർത്തുന്നതിനുള്ള സർക്കാരിന്റെ നടപടികളോട് സഭയ്ക്ക് എതിർപ്പില്ലെന്നും സിറോ മലബാർ സഭ വ്യക്തമാക്കി. ഇത് സംബന്ധിച്ച സത്യവാങ്മൂലം കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഹൈക്കോടതിയിൽ സമർപ്പിച്ചു. 

PREV
click me!

Recommended Stories

'സംസാരിക്കുന്നത് അതിജീവിതയുടെ വീട്ടിൽ ഇരുന്ന്, അമ്മ ഈ വിധി ആഘോഷിക്കും, മരണം വരെ അവൾക്ക് ഒപ്പം'; പ്രതികരിച്ച് ഭാഗ്യ ലക്ഷ്മി
'നിയമപോരാട്ടത്തിലെ രണ്ട് നിഴലുകൾ': വിധി കേൾക്കാനില്ലാത്ത ആ രണ്ടുപേര്‍, നടി ആക്രമിക്കപ്പെട്ട കേസ് വഴിത്തിരിവിലെത്തിച്ച പിടി തോമസും ബാലചന്ദ്രകുമാറും