എതിർപ്പുകൾ തള്ളി സിറോ മലബാർ സഭ; കുർബാന ഏകീകരിക്കാൻ തീരുമാനം, നടപ്പാക്കുക ഡിസംബർ മുതൽ

By Web TeamFirst Published Aug 27, 2021, 1:54 PM IST
Highlights

കുർബാനയുടെ ആദ്യ ഭാഗം ജനാഭിമുഖമായും പ്രധാന ഭാഗം അൾതാരയ്ക്ക് അഭിമുഖമായും നടത്താനാണ് തീരുമാനം

കൊച്ചി: സിറോ മലബാർ സഭയിൽ കുർബാന ഏകീകരിക്കാൻ സിനഡ് യോഗം തീരുമാനിച്ചു. എറണാകുളം അങ്കമാലി അതിരൂപതയിൽ നിന്നുള്ളതടക്കം എതിർപ്പുകൾ അപ്പാടെ അവഗണിച്ച് കൊണ്ടാണ് സിനഡിന്റെ പുതിയ തീരുമാനം. ഡിസംബർ ആദ്യവാരം മുതൽ പുതിയ ആരാധന ക്രമം നടപ്പാക്കാനാണ് തീരുമാനം. ഇക്കാര്യത്തിൽ സിനഡിന്റെ വിശദമായ വാർത്താക്കുറിപ്പ് ഇന്ന് വൈകുന്നേരം പുറത്ത് വരും. കുർബാനയുടെ ആദ്യ ഭാഗം ജനാഭിമുഖമായും പ്രധാന ഭാഗം അൾതാരയ്ക്ക് അഭിമുഖമായും നടത്താനാണ് തീരുമാനം. സിനഡ് രേഖ പുറത്ത് വന്നതിന് ശേഷം ഭാവി പരിപാടി ആലോചിക്കുമെന്ന് അതിരൂപത സംരക്ഷണ സമിതി പിആർഒ ഫാദർ ജോസ് വൈലിക്കോടത്ത് പറഞ്ഞു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!