വൈദികര്‍ക്കെതിരെ പ്രതികാര നടപടിയെടുത്താല്‍ അംഗീകരിക്കില്ലെന്ന് അതിരൂപത അൽമായ മുന്നേറ്റ സമിതി

Published : Aug 17, 2019, 01:35 PM ISTUpdated : Aug 17, 2019, 01:36 PM IST
വൈദികര്‍ക്കെതിരെ പ്രതികാര നടപടിയെടുത്താല്‍ അംഗീകരിക്കില്ലെന്ന് അതിരൂപത അൽമായ മുന്നേറ്റ സമിതി

Synopsis

സിനഡ് തുടങ്ങി ഏഴു ദിവസത്തിനകം മറുപടി ലഭിക്കണമെന്ന് ആവശ്യപ്പെടും. തൃപ്തികരമായ മറുപടി അല്ലെങ്കിൽ ശക്തമായ സമരം തുടങ്ങുമെന്നു അതിരൂപത അൽമായ മുന്നേറ്റ സമിതി അംഗങ്ങൾപറഞ്ഞു.

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതക്ക് പുതിയ അഡ്മിനിസ്ട്രേറ്റർ ആർച്ച് ബിഷപ്പിനെ നിയമിക്കുക, സസ്പെൻഡ് ചെയ്ത സഹായ മെത്രാന്മാരെ അതിരൂപതയിൽ തിരിച്ചു നിയമിക്കുക തുടങ്ങിയ ആവശ്യങ്ങൾ അടങ്ങിയ നിവേദനം നാളെ സിറോ മലബാർ സഭ സിനഡ് അംഗങ്ങൾക്ക് കൈമാറുമെന്ന് അതിരൂപത അൽമായ മുന്നേറ്റ സമിതി അംഗങ്ങൾ . സിനഡ് തുടങ്ങി ഏഴു ദിവസത്തിനകം മറുപടി ലഭിക്കണമെന്ന് ആവശ്യപ്പെടും. തൃപ്തികരമായ മറുപടി അല്ലെങ്കിൽ ശക്തമായ സമരം തുടങ്ങുമെന്നു അതിരൂപത അൽമായ മുന്നേറ്റ സമിതി അംഗങ്ങൾപറഞ്ഞു.

അതിരൂപത നേരിടുന്ന പ്രതിസന്ധി സിനഡ് പരിഹരിക്കുമെന്ന പ്രതീക്ഷയിലാണ് അതിരൂപത അല്‍മായ മുന്നേറ്റ സമിതി. അല്‍മായര്‍ക്ക് തുല്ല്യ പങ്കാളിത്തം ഉള്ള സമിതിയുടെ അനുമതി ഇല്ലാതെ ക്രയവിക്രയം നടത്തരുതെന്നും ഇതിനായി സമിതി രൂപീകരിക്കണമെന്നും അതിരൂപത അല്‍മായ മുന്നേറ്റ സമിതി ആവശ്യപ്പെട്ടിട്ടുണ്ട്. സമരം ചെയ്ത വൈദികർക്ക് എതിരെ പ്രതികാര നടപടി എടുത്താൽ ആംഗീകരിക്കില്ലെന്ന മുന്നറിയിപ്പും സമിതി അംഗങ്ങള്‍ നല്‍കിയിട്ടുണ്ട്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ന്യൂനപക്ഷങ്ങൾക്കും ധർമ്മസ്ഥാപനങ്ങൾക്കും കടുത്ത ആശങ്ക, എഫ്‌സിആർഎ ഭേദഗതിയിൽ നിന്ന് പിന്മാറണം; പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്
ആലപ്പുഴ ആര് കടക്കും? ജില്ലയില്‍ എല്‍ഡിഎഫ്- യുഡിഎഫ് തീപ്പോര്, ജി സുധാകരൻ പ്രഭാവം നിർണായകം