'മതമൗലിക വർഗീയ വാദികളുടെ കൂട്', സിപിഎം വേദിയിലെ മുൻ എംഎൽഎയുടെ വിവാദ പരാമർശം, അപമാനിക്കരുതെന്ന് എസ്‌വൈഎസ്

Published : Oct 03, 2026, 09:45 PM IST
sys condemns p nandakumars remarks against malappuram

Synopsis

സിപിഎം മലപ്പുറത്തിനെ അപമാനിക്കരുതെന്ന് സുന്നി യുവജന സംഘടനയായ എസ്‌വൈഎസ്

മലപ്പുറം: സിപിഎം മലപ്പുറത്തിനെ അപമാനിക്കരുതെന്ന് സുന്നി യുവജന സംഘടനയായ എസ്‌വൈഎസ്. സിപിഎമ്മിന് ഇനിയും പരാജയത്തിന്‍റെ കാരണം കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ പാർട്ടി മിഷനറിമാരുടെ പാപ്പരത്തമാണ് അതെന്നും സൗഹാർദവും സ്നേഹവുമുള്ള മലപ്പുറത്തുകാരുടെ മാനം കെടുത്തൽ അതിനു പരിഹാരമല്ല, പരാജയത്തിന്‍റെ ആലസ്യത്തിൽ നിന്ന് അണികളെ ആവേശത്തിൽ ആക്കാൻ തരംതാഴ്ന്ന പ്രസംഗങ്ങളും പ്രസ്താവനങ്ങളും നടത്തുന്നത് പുരോഗമനം എന്ന് പറയുന്നവർക്ക് ഭൂഷണമല്ല,പ്രസ്താവനയെ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നുവെന്നും എസ്‌വൈഎസ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം മുൻ എംഎൽഎ പി നന്ദകുമാർ മലപ്പുറത്തെ അധിക്ഷേപിച്ചുകൊണ്ട് നടത്തിയ പ്രസംഗം വലിയ വിമർശനത്തിന് കാരണമായിരുന്നു.

മത മൗലിക വർഗീയ വാദികളുടെ കൂടാണ് മലപ്പുറമെന്നായിരുന്നു നന്ദകുമാറിന്‍റെ പരാമർശം. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉൾപ്പെടെ ഉണ്ടായിരുന്ന വേദിയിലാണ് ഇത്തരം ഒരു വിവാദ പരാമർശം നന്ദകുമാർ നടത്തിയത്. വിപുലീകൃത ജില്ലാ കമ്മിറ്റിയിലെ സ്വാഗത സംഘം പ്രസംഗത്തിലാണ് നന്ദകുമാറിന്‍റെ പരാമർശം ഉണ്ടായത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശബരിമല മേൽശാന്തി നിയമനം: നറുക്കെടുപ്പിനായി പരിഗണിക്കുന്നത് നേരത്തെ തീരുമാനിച്ച അഞ്ചുപേരെ മാത്രമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്‍റ്
റാന്നിയിൽ ശക്തമായ മഴ; താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി