
പത്തനംതിട്ട: പത്തനംതിട്ട റാന്നിയിൽ പെയ്ത ശക്തമായ മഴയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. പെരുമ്പുഴ ടൗണിലെ കടകളിൽ ഉൾപ്പെടെയാണ് വെള്ളം കയറിയത്. ഇക്കഴിഞ്ഞ വെള്ളപ്പൊക്കത്തിലും റാന്നി ടൗൺ ഉൾപ്പെടെ മുങ്ങിപോയിരുന്നു. അശാസ്ത്രീയ നിർമ്മാണങ്ങളും ഓടകളിലെ തടസ്സങ്ങളും അടിയന്തരമായി നീക്കണമെന്ന് വ്യാപാരികൾ ആവശ്യപ്പെടുന്നു. ജില്ലയിലെ മറ്റിടങ്ങളിലും ഒറ്റപ്പെട്ട ശക്തമായ മഴ ലഭിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam