'ചൊറിയാൻ വരരുത്!' : വെള്ളാപ്പള്ളിക്ക് താക്കീത് നല്‍കി സെന്‍കുമാര്‍

Published : Dec 13, 2019, 10:53 AM IST
'ചൊറിയാൻ വരരുത്!' : വെള്ളാപ്പള്ളിക്ക് താക്കീത് നല്‍കി സെന്‍കുമാര്‍

Synopsis

എസ് എൻ ഡി പി ഒരു രാജഭരണമായല്ല, ഗുരുദേവനും ഡോക്ടർ പൽപ്പുവും ആർ ശങ്കറും ഒക്കെ കണ്ടിരുന്നത് എന്നാണ് സെന്‍കുമാര്‍ എഫ്ബി പോസ്റ്റില്‍ കുറ്റപ്പെടുത്തുന്നത്. 

ആലപ്പുഴ: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ പോലീസ് ഡിജിപി ടി.പി. സെന്‍കുമാര്‍. എസ്എന്‍ഡിപി യോഗം റിസീവിറെ വച്ച് ഭരിക്കുമെന്നുപറഞ്ഞ് ഒരാള്‍ കോടതികയറി നടക്കുന്നു. ഫേസ്ബുക്ക്  പോസ്റ്റിലൂടെയാണ് പ്രതികരണം നടത്തിയിരിക്കുന്നത്. 

എസ് എൻ ഡി പി ഒരു രാജഭരണമായല്ല, ഗുരുദേവനും ഡോക്ടർ പൽപ്പുവും ആർ ശങ്കറും ഒക്കെ കണ്ടിരുന്നത് എന്നാണ് സെന്‍കുമാര്‍ എഫ്ബി പോസ്റ്റില്‍ കുറ്റപ്പെടുത്തുന്നത്. അടുത്തിടെ എസ്എന്‍ഡിപി യോഗത്തില്‍ ആരംഭിച്ച വെള്ളാപ്പള്ളി വിരുദ്ധ നീക്കത്തിന് സെന്‍കുമാര്‍ നേതൃത്വം നല്‍കും എന്ന അഭ്യൂഹങ്ങള്‍ ഉയരുന്നതിനിടെയാണ് പുതിയ ഫേസ്ബുക്ക് പോസ്റ്റ് എന്നത് ശ്രദ്ധേയമാണ്.

പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം

 

വെള്ളാപ്പള്ളി വേദമോതി തുടങ്ങിയോ?

1996 മുതലുള്ള വേദങ്ങളും
അനുബന്ധ കണക്കു വേദങ്ങളും ഓതുക.

ക്രൂരമായ , പിഴിഞ്ഞുള്ള വിദ്യാർത്ഥി പ്രവേശനം, ഓരോ പോസ്റ്റിംഗിനും എത്രയെന്നു ജോലിക്ക് ശ്രമിച്ച ഓരോ SNDP കാരനും അറിയാം. ശരാശരി 80 കോടി ഒരു വർഷം. 23വർഷങ്ങൾ. !!!
മൈക്രോ, ഇന്ന് എസ് എൻ ഡി പി
പിന്നോക്ക വിഭാഗം കമ്മീഷൻ കരിമ്പട്ടികയിൽ അല്ലേ. ??
ഗുരുദേവന് നേരെ എതിർ പോകരുതായിരുന്നു.

“അവനവാത്മ സുഖത്തിനാചരിക്കുന്നവ
അപരന് സുഖത്തിനു വരേണം. “
ആ അപരൻ കുടുംബവും ബന്ധുക്കളുമല്ല.
ദരിദ്രനാരായണൻമാരായ
ബഹു ഭൂരിപക്ഷം ശ്രീനാരായണീയരാണ്!

എല്ലാവരും തിരിച്ചറിഞ്ഞു തുടങ്ങി.
എസ് എൻ ഡി പി ഒരു രാജഭരണമായല്ല ...ഗുരുദേവനും ഡോക്ടർ പൽപ്പുവും ആർ ശങ്കറും ഒക്കെ കണ്ടിരുന്നത്. .!
ചൊറിയാൻ വരരുത്!!

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കേരളം മുഴുവൻ ഒപ്പമുണ്ട്, 122 സ്വപ്ന ഭവനങ്ങളുടെ വാര്‍പ്പ് പൂര്‍ത്തിയായി; മുണ്ടക്കൈ -ചൂരല്‍മല ദുരന്ത ബാധിതരെ ചേർത്തുപിടിച്ച് സർക്കാർ
ഇനി ഓർമ്മ, ശ്രീനിവാസന് വിട നല്‍കി സിനിമാ സാംസ്കാരിക ലോകം; സംസ്കാര ചടങ്ങുകൾ ഒദ്യോഗിക ബഹുമതികളോടെ പൂർത്തിയായി