ടി പത്മനാഭന് കൊവിഡ്, ആശുപത്രിയിൽ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരമെന്ന് മെഡിക്കൽ ബുള്ളറ്റിൻ

By Web TeamFirst Published Jun 24, 2021, 9:25 PM IST
Highlights

ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള കഥാകൃത്ത് ടി. പത്മനാഭന്റെ ആരോഗ്യനില തൃപ്തികരമെന്ന്  മെഡിക്കൽ ബുള്ളറ്റിൻ. 

കണ്ണൂർ: പ്രശസ്ത കഥാകൃത്ത് ടി. പത്മനാഭന് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തെ പരിയാരം കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ആശങ്ക വേണ്ടെന്നും നിലവിൽ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. അദ്ദേഹത്തിന്റെ സ്ഥിതി ഗുരുതരമല്ലെന്ന് പ്രത്യേക കൊവിഡ് മെഡിക്കൽ ബോർഡ് വിലയിരുത്തി. കൊവിഡിനൊപ്പം പ്രായാധിക്യത്തെ തുടർന്നുള്ള പ്രശ്നങ്ങളും അദ്ദേഹത്തിനുണ്ട്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!