തബ്ലീഗ് ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്ത എല്ലാവരെയും കണ്ടെത്തി പരിശോധിച്ചു-മുഖ്യമന്ത്രി

Published : Apr 23, 2020, 06:51 PM IST
തബ്ലീഗ് ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്ത എല്ലാവരെയും കണ്ടെത്തി പരിശോധിച്ചു-മുഖ്യമന്ത്രി

Synopsis

തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരുടെ വിവരങ്ങള്‍ സര്‍ക്കാര്‍ മറച്ചുവെക്കുകയാണെന്ന് ചിലര്‍ ആരോപിച്ചിരുന്നു.  

തിരുവനന്തപുരം: ദില്ലി നിസാമുദ്ദിനീലെ തബ്ലീഗ് ജമാഅത്ത് സമ്മേളനത്തില്‍ കേരളത്തില്‍നിന്ന് പങ്കെടുത്ത എല്ലാവരെയും കണ്ടെത്തി പരിശോധനക്ക് വിധേയരാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യത്തില്‍ തെറ്റായ പ്രചാരണം നടക്കുന്നുവെന്ന് ശ്രദ്ധയില്‍പ്പെട്ടതിനാലാണ് ഇക്കാര്യം വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരുടെ വിവരങ്ങള്‍ സര്‍ക്കാര്‍ മറച്ചുവെക്കുകയാണെന്ന് ചിലര്‍ ആരോപിച്ചിരുന്നു.

കൊവിഡ് 19 ബാധിച്ച കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തുവെന്ന് പ്രചാരണമുണ്ടായിരുന്നു. എന്നാല്‍, ഇവര്‍ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ യാത്ര ചെയ്തവരോടൊപ്പം ട്രെയിനില്‍ ഡോക്ടര്‍മാര്‍ യാത്ര ചെയ്തതിനെ തുടര്‍ന്നാണ് രോഗം പിടിപെട്ടത്. 

PREV
click me!

Recommended Stories

അനാശ്യത്തിന് കസ്റ്റഡിയിലെടുത്ത യുവതിയെ പീഡിപ്പിച്ച സംഭവം; വടകര ഡിവൈഎസ്‍പിയ്ക്കെതിരെ നടപടിയുണ്ടാകും, റിപ്പോര്‍ട്ടിൽ ഗുരുതര കണ്ടെത്തൽ
തിരുവനന്തപുരത്തേക്ക് 16000, കോഴിക്കോട്ടേക്ക് 10000, കൊച്ചിക്ക് 12000; മലയാളികൾക്ക് കനത്ത തിരിച്ചടി; വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയർന്നു