തമിഴ്‌നാട് ഉപതെരഞ്ഞെടുപ്പിൽ വിജയ് തേരോട്ടം; ആദ്യ അഗ്നിപരീക്ഷയിൽ ടിവികെയ്ക്ക് ഇരട്ട ജയം, രണ്ട് നിയമസഭാ മണ്ഡലങ്ങളിലും വിജയിച്ചു

Published : Oct 09, 2026, 06:50 PM IST
Tamilnadu Bypoll  TVK

Synopsis

ധാരാപുരത്ത് 9471 വോട്ടിനും, മധുരാന്തകത്ത് 19,000 വോട്ടിനുമാണ് ടിവികെ ജയിച്ചത്. രണ്ടിടത്തും മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട അണ്ണാഡിഎംകെ, ദയനീയ തോൽവി ഏറ്റുവാങ്ങി. മുഖ്യമന്ത്രി വിജയ്‍യുടെ സദ്ഭരണം വോട്ടർമാർ അംഗീകരിച്ചുവെന്നാണ് ടിവികെയുടെ പ്രതികരണം.

ചെന്നൈ: തമിഴ്നാട്ടിൽ ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ട് നിയമസഭാ മണ്ഡലങ്ങളിലും ടിവികെയ്ക്ക് ജയം. ധാരാപുരത്ത് 9471 വോട്ടിനും, മധുരാന്തകത്ത് 19,000 വോട്ടിനുമാണ് ടിവികെ ജയിച്ചത്. രണ്ടിടത്തും മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട അണ്ണാഡിഎംകെ, ദയനീയ തോൽവി ഏറ്റുവാങ്ങി. മുഖ്യമന്ത്രി വിജയ്‍യുടെ സദ്ഭരണം വോട്ടർമാർ അംഗീകരിച്ചുവെന്നാണ് ടിവികെയുടെ പ്രതികരണം.

അധികാരത്തിലെത്തി അഞ്ച് മാസം തികുമ്പോഴുള്ള ആദ്യ അഗ്നിപരീക്ഷയിൽ തമിഴകത്തിന്‍റെ ജനനായക പദവി ഉറപ്പിച്ച് വിജയ്. രാജിവെച്ച അണ്ണാഡിഎംകെ എംഎൽഎമാർക്ക് ടിക്കറ്റ് നൽകിയ ടിവികെ നീക്കത്തോട് മുഖം തിരിക്കാതെ വോട്ടർമാർ. ഏപ്രിലിൽ 17,000 വോട്ടിന് അണ്ണാഡിഎംകെ ജയിച്ച ധാരാപുരത്ത് തുടക്കത്തിൽ വിയർത്തെങ്കിലും അഞ്ചാം റൗണ്ടിൽ ലഭിച്ച ലീഡ് ടിവികെ സ്ഥാനാർത്ഥി കൈവിട്ടില്ല. 37 ശതമാനം വോട്ടുവിഹിതവുമായി സത്യഭാമ ജയിച്ചപ്പോൾ, ഏപ്രിലിൽ 81,000 വോട്ട് നേടിയ എഐഎഡിഎംകെ 44ലായിരത്തിലേക്ക് കൂപ്പുകുത്തി. മധുരാന്തകത്ത് ഓരോ റൗണ്ടിലും ലീഡ് വർധിപ്പിച്ച മരഗതം കുമരവേൽ, ഭൂരിപക്ഷം മൂന്നിരട്ടിയാക്കിയാണ് കരുത്തുകാട്ടിയത്. സഖ്യകക്ഷികളെ നഷ്ടമായി, മനസ്സില്ലാമനസ്സോടെ കളത്തിലിറങ്ങിയ ഡിഎംകെ രണ്ടിടത്തും രണ്ടാം സ്ഥാനത്തെത്തിയതും ശ്രദ്ധേയം. അതേസമയം, തനിച്ച് മത്സരിച്ച സിപിഎമ്മിനും സിപിഐക്കും ഒരു ശതമാനം വോട്ട് പോലും ലഭിച്ചില്ല.

ടിവികെ നേതാക്കൾ അവകാശപ്പെട്ടിരുന്ന 50 ശതമാനത്തിലധികം വോട്ടുവിഹിതം ഇല്ലെങ്കിലും വരാൻ പോകുന്ന അഞ്ച് ഉപതെരഞ്ഞെടുപ്പുകളെ ആത്മവിശ്വാസത്തോടെ സമീപിക്കാനുള്ള ഊർജ്ജം വിജയ്ക്ക് ലഭിച്ചു. അണ്ണാഡിഎംകെയിൽ ഇപിഎസിന്‍റെ രാജിക്കായുള്ള മുറവിളി വിമതനേതാക്കൾ ശക്തമാക്കിയേക്കും പുതുച്ചേരിയിൽ മുഖ്യമന്ത്രി എൻ രംഗസ്വാമി ഒഴിഞ്ഞ തട്ടാൻചാവടി മണ്ഡലം ആശോക് ആനന്ദിലൂടെ എൻഡിഎ നിലനിർത്തി. ഏപ്രിലിലെ 4441 വോട്ടിന്ർറെ ഭൂരിപക്ഷം ഇരട്ടിയാക്കാനായതും എൻആർ കോൺഗ്രസിന് നേട്ടമായി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'100 ദിന കർമപദ്ധതി ഫലപ്രദമായി നടപ്പാക്കി, ഫയൽ നീക്കത്തിന് ഫയൽ അദാലത്ത് നടത്തും, വയോജനവകുപ്പിന് പുതിയ നിയമം': മുഖ്യമന്ത്രി വി ഡി സതീശൻ
സംസ്ഥാനത്ത് പരക്കെ മഴ; 10 ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത