സ്റ്റാലിനെതിരായ ശബ്ദരേഖ പുറത്തായി, തമിഴ്നാട്ടില്‍ ധനമന്ത്രിക്ക് മാറ്റം

Published : May 11, 2023, 01:55 PM ISTUpdated : May 11, 2023, 01:57 PM IST
സ്റ്റാലിനെതിരായ ശബ്ദരേഖ പുറത്തായി, തമിഴ്നാട്ടില്‍ ധനമന്ത്രിക്ക് മാറ്റം

Synopsis

മുഖ്യമന്ത്രി സ്റ്റാലിനും മന്ത്രി ഉദയ നിധി സ്റ്റാലിനും എതിരായ ത്യാഗരാജന്റെ ശബ്ദരേഖ പുറത്ത് വന്നതിന് പിന്നാലെയാണ് ധനമന്ത്രി സ്ഥാനത്ത് നിന്നും മാറ്റിയത്. 

ചെന്നൈ: തമിഴ്നാട് ധനമന്ത്രി സ്ഥാനത്ത് നിന്നും പളനിവേൽ ത്യാഗ രാജനെ മാറ്റി. വ്യവസായ വകുപ്പ് മന്ത്രിയായ തങ്കം തേനരസാണ് പുതിയ ധനമന്ത്രി. ത്യാഗരാജന് ഐടി മന്ത്രിസ്ഥാനമാണ് പകരം നൽകിയത്. മുഖ്യമന്ത്രി സ്റ്റാലിനും മന്ത്രി ഉദയ നിധി സ്റ്റാലിനും എതിരായ ത്യാഗരാജന്റെ ശബ്ദരേഖ പുറത്ത് വന്നതിന് പിന്നാലെയാണ് ധനമന്ത്രി സ്ഥാനത്ത് നിന്നും മാറ്റിയത്. 

മുഖ്യമന്ത്രിയും കുടുംബവും ധനസമാഹരണം നടത്തുന്നെന്നും ഒരേസമയം പാർട്ടിയിലും ഭരണത്തിലും അധികാരകേന്ദ്രത്തിൽ ഇരിക്കുന്നെന്നുമായിരുന്നു ശബ്ദരേഖ. ബിജെപി പുറത്ത് വിട്ട ശബ്ദരേഖ വ്യാജമാണെന്നായിരുന്നു ത്യാഗ രാജന്റെ വാദം. ക്ഷീര സംരക്ഷണ വകുപ്പ് മന്ത്രിയായിരുന്ന നാസറിനെ ഇന്നലെ മന്ത്രിസഭയിൽ നിന്നും മാറ്റിയിരുന്നു. ഇവയടക്കം അഞ്ച് വകുപ്പികളിലാണ് സ്റ്റാലിൻ മാറ്റം വരുത്തിയത്
 

PREV
click me!

Recommended Stories

തീപാറും പോരാട്ടം! നിശബ്ദ പ്രചാരണവും താണ്ടി തലസ്ഥാനമടക്കം 7 ജില്ലകൾ ഇന്ന് പോളിങ് ബൂത്തിൽ, രാഷ്‌ട്രീയാവേശം അലതല്ലി വടക്ക് കൊട്ടിക്കലാശം
കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം