പൊതുയോഗങ്ങൾക്കും റോഡ്ഷോയ്ക്കും മാർഗരേഖ; സർവ്വകകഷി യോഗം വിളിച്ച് തമിഴ്നാട് സർക്കാ‌‌ർ, ടിവികെക്ക് ക്ഷണമില്ല

Published : Nov 06, 2025, 06:01 AM IST
Tamilnad Chief Minister MK Stalin and Actor Vijay

Synopsis

തമിഴ്നാട്ടിൽ രാഷ്ടീയ പാർട്ടികളുടെ പൊതുയോഗങ്ങൾക്കും റോഡ്ഷോയ്ക്കും മാർഗരേഖ തയ്യാറാക്കുന്നതിനായി തമിഴ്നാട് സർക്കാർ വിളിച്ച സർവ്വകകഷി യോഗം ഇന്ന് നടക്കും

ചെന്നൈ: തമിഴ്നാട്ടിൽ രാഷ്ടീയ പാർട്ടികളുടെ പൊതുയോഗങ്ങൾക്കും റോഡ്ഷോയ്ക്കും മാർഗരേഖ തയ്യാറാക്കുന്നതിനായി തമിഴ്നാട് സർക്കാർ വിളിച്ച സർവ്വകകഷി യോഗം ഇന്ന് നടക്കും. രാവിലെ പത്തരയ്ക്ക് സെക്രട്ടേറിയേറ്റിൽ തുടങ്ങുന്ന യോഗത്തിൽ മുതിർന്ന മന്ത്രിമാരും വിവിധ പാർട്ടി നേതാക്കളും പങ്കെടുക്കും. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അംഗീകാരമുള്ള രാഷ്ട്രീയ പാർട്ടികളെയും നിയമസഭയിലും പാർലമെന്റിലും ജനപ്രതിനിധികളുള്ള കക്ഷികളെയും മാത്രമാണ് യോഗത്തിലേക്ക് ക്ഷണിച്ചിട്ടുള്ളത്.

കരൂർ ദുരന്തത്തിന് പിന്നാലെ പൊതുയോഗങ്ങൾക്കുള്ള മാർഗ്ഗരേഖ തയ്യാറാക്കാൻ മദ്രാസ് ഹൈക്കോടതി സർക്കാരിന് നിർദേശം നൽകിയിരുന്നു. അതേസമയം ഇന്നത്തെ യോഗത്തിലേക്ക് വിജയ്‌യുടെ പാര്‍ട്ടിയായ ടിവികെയെ ക്ഷണിച്ചിട്ടില്ല. ഡിഎംകെയ്ക്ക് ടിവികെയുടെ വളർച്ചയിലുള്ള അസൂയ കാരണമാണ് ഒഴിവാക്കിയതെന്ന് ടിവികെ പാർട്ടി ജനറൽ സെക്രട്ടറി അരുൺരാജ് പ്രതികരിച്ചു.

 

PREV
Read more Articles on
click me!

Recommended Stories

'ട്വന്റി 20ക്കെതിരെ ഒന്നിച്ചത് 25പാർട്ടികളുടെ സഖ്യം, മാധ്യമ പ്രവർത്തകർ ഇല്ലായിരുന്നെങ്കിൽ താൻ ആക്രമിക്കപ്പെടുമായിരുന്നു': സാബു എം ജേക്കബ്
'കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി': മലയാറ്റൂരിലെ ചിത്രപ്രിയയുടെ മരണം കൊലപാതകം; കുറ്റം സമ്മതിച്ച് ആൺസുഹൃത്ത് അലൻ