
ഇടുക്കി തമിഴ്‌നാട്ടിൽ നിന്നും മെറ്റലും കരിങ്കല്ലും കടത്തി വിടാത്തതിനാൽ ഇടുക്കിയിലെ നിർമ്മാണ മേഖല പ്രതസന്ധിയിലായി. ആവശ്യക്കാർ കൂടിയതോടെ കോട്ടയം, പത്തനംതിട്ട, എറണാകുളം ജില്ലകളിലെ ക്വാറികൾ ക്രമാതീതമായി വില കൂട്ടുകയും ചെയ്തു. നിരവധി വീടുകളുടെയും കെട്ടിടങ്ങളുടെയും നിർമ്മാണം നിലച്ചു.
ഇടുക്കിയിലെ ക്വാറികളുടെ പ്രവർത്തനം നിലച്ചതോടെ തമിഴ്നാട്ടിൽ നിന്നാണ് മെറ്റലും മണലും കരിങ്കല്ലുമൊക്കെ എത്തിയിരുന്നത്. തേനി ജില്ലയിൽ മാത്രം മുപ്പതിലധികം ക്വാറികളുണ്ട്. ദിവസേന 150 ലോറികളാണ് അതിർത്തി കടന്നെത്തിയിരുന്നത്. തമിഴ്നാട്ടിൽ നിർമ്മാണ സാമഗ്രികൾക്ക് ക്ഷാമമാണെന്ന് പറഞ്ഞാണ് അയൽ സംസ്ഥാനങ്ങളിലേക്ക് കൊണ്ടു പോകുന്നത് ഒരു മാസം മുൻപ് വിലക്കിയത്. ഇതോടെ അതിർത്തി ജില്ലകളിലെ എരുമേലി, കോതമംഗലം, മൂവാറ്റുപുഴ തുടങ്ങിയ സ്ഥലങ്ങളെ ലോറിക്കാർ ആശ്രയിക്കാൻ തുടങ്ങി. കൂടുതൽ ആവശ്യക്കാരെത്തിയതോടെ യാതൊരു നിയന്ത്രണവുമില്ലാതെ ക്വാറികൾ വില കൂട്ടുകയാണ്. നിയന്ത്രണത്തിനു മെറ്റൽ 44 രൂപക്ക് ക്രഷറിൽ ക്രഷറിഷൽ കിട്ടിയിരുന്ന മെറ്റളിലനിപ്പോൾ 52 രൂപ വരെ നൽകണം. 150 കിലോമീറ്റർ വരെ അകലെ നിന്നാണിപ്പോൾ സാധനങ്ങൾ കൊണ്ടു വരുന്നത്.
ചെറികിടക്കാരുടെ വീട് നിർമ്മാണത്തെയും സർക്കാർ പദ്ധതികളെയും ഇത് പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ക്വാറി ഉൽപന്നങ്ങളുടെ വില ഏകീകരിക്കണമെന്നാവശ്യപ്പെട്ട് ടിപ്പർ ലോറി അസോസിയേഷൻ മുഖ്യമന്ത്രിക്കും റവന്യൂ മന്ത്രിക്കും നിവേദനം നൽകിയിട്ടുണ്ട്. തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് സാധനങ്ങൾ കടത്തി വിടണമെന്നാവശ്യപ്പെട്ട് ഹൈക്കാടതിയെയും സമീപിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam